ട്രക്ക്, ബസ് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ ചില പ്ലാന്റുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ 12 ദിവസം വരെ നിർത്തിവയ്ക്കുമെന്ന് അറിയിച്ചു. ഉൽപാദനത്തെ വിൽപ്പനയുമായി സമന്വയിപ്പിക്കുന്നതിനാണ് പ്ലാന്റുകൾ 2 മുതൽ 12 ദിവസം വരെ അവധിയെടുക്കുന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
വാഹന മേഖലയിലെ മാന്ദ്യം
വാഹനമേഖലയിലെ കടുത്ത മാന്ദ്യത്തെ തുടർന്ന് ചെന്നൈ ആസ്ഥാനമായ വാണിജ്യ വാഹന കമ്പനിയായ അശോക് ലെയ്‌ലാൻഡ് ഈ വർഷം ജൂലൈ മുതൽ ഉത്പാദനം കുറച്ചിരുന്നു. പണലഭ്യതയിലെ കുറവ്, ഭാരത് സ്റ്റേജ്-6 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് എന്നിവ വിൽപ്പനയെ ബാധിച്ചതിനാലും ആളുകൾ വാഹനങ്ങൾ വാങ്ങാൻ താത്പര്യം കാണിക്കാത്തതിനാലും കമ്പനി ഉൽപാദനം കുറച്ചിരുന്നു.
പ്ലാൻ്റിന് അവധി
ജൂലൈ 16 നും ജൂലൈ 24 നും ഇടയിൽ ഒമ്പത് ദിവസത്തേക്ക് പന്ത്നഗറിലെ പ്ലാന്റ് കമ്പനി അടച്ചിരുന്നു. ഓഗസ്റ്റിൽ 10 ദിവസത്തേക്ക് പ്രവൃത്തിയില്ലാത്ത ദിവസങ്ങൾ ആചരിച്ചു. തുടർന്ന് സെപ്റ്റംബറിൽ 5 മുതൽ 18 ദിവസം വരെയും ഒക്ടോബറിൽ 2 മുതൽ 15 ദിവസം വരെയും നവംബറിൽ 12 ദിവസം വരെയും വിവിധ പ്ലാന്റുകൾ അടച്ചിരുന്നു.
വിൽപ്പനയിൽ ഇടിവ്
2019 നവംബറിൽ കമ്പനിയുടെ വിൽപ്പന 22 ശതമാനം ഇടിഞ്ഞ് 10,175 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,119 യൂണിറ്റ് വിറ്റിരുന്നു. മൊത്തം ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എം ആൻഡ് എച്ച്സിവി) വിൽപ്പന 36 ശതമാനം ഇടിഞ്ഞ് 5,321 യൂണിറ്റായി. ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 4 ശതമാനം ഇടിഞ്ഞ് 4,209 യൂണിറ്റായി. ആഭ്യന്തര വിൽപ്പനയിൽ ഈ വർഷം 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വിഭാഗം ഉയർന്ന ഭാരം കയറ്റാവുന്ന ട്രക്കുകളാണ്.
ആഭ്യന്തര വിൽപ്പന
മീഡിയം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ ട്രക്കുകളുടെ ആഭ്യന്തര വിൽപ്പന 2019 നവംബറിൽ 54 ശതമാനം ഇടിഞ്ഞ് 3,676 യൂണിറ്റായി. 2018 നവംബറിൽ 7,980 യൂണിറ്റുകൾ വിറ്റിരുന്നു. ആഭ്യന്തര ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) വിൽപ്പന 6 ശതമാനം ഇടിഞ്ഞ് 4,056 യൂണിറ്റായി. 2018 നവംബറിലെ 4,310 യൂണിറ്റുകളാണ് വിറ്റിരുന്നത്.
അറ്റാദായത്തിൽ ഇടിവ്
ജൂലൈ-സെപ്റ്റംബർ പാദത്തിൽ അശോക് ലെയ്‌ലാൻഡിന്റെ അറ്റാദായത്തിൽ 92.6 ശതമാനം ഇടിഞ്ഞ് 38.9 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 527.7 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 48.4 ശതമാനം ഇടിഞ്ഞ് 3,929.5 കോടി രൂപയായി. പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ ബുധനാഴ്ച 0.19 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications