വസന്തകാലമാകുമ്പോള്‍ കാശ്മീര്‍ ഒരു വലിയ പൂന്തോട്ടമാകും. ആ പൂന്തോട്ടത്തില്‍ മാര്‍ച്ച് 16 ന് മറ്റൊരു ഉദ്യാനം സന്ദര്‍ശകരെ വരവേല്‍ക്കും.
മുന്‍പ്, മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്റര്‍ എന്നറിയപ്പെട്ടിരുന്ന, പിന്നീട് പേര് മാറ്റിയ, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുലിപ് ഗാര്ഡന്.

30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പൂന്തോട്ടം അന്ന് ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഉത്സവത്തിന് വേദിയാകും. പിന്നീട് പതിനഞ്ച് മുതല്‍ ഇരുപത് ദിവസത്തോളം വരെ തുലിപ്പിനാല് നിറയുന്ന ദിവസങ്ങള്‍.
എഴുപതിലധികം ഇനങ്ങളിലുള്ള തുലിപ്പ് പൂക്കളാണ് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. കൂടാതെ പതിനഞ്ച് ലക്ഷത്തോളം വസന്തകാല ഇനങ്ങള്‍ ഉടന്‍ വിരിയും. ചുവപ്പ്, മഞ്ഞ, പിങ്ക്, വയലറ്റ് തുടങ്ങി അനവധി നിറങ്ങളിലുള്ള പൂക്കള്‍ സന്ദര്‍ശകരെ അമ്പരപ്പിക്കും.
കൂടെ, മഞ്ഞുപുതച്ച മലനിരകളും, തണുത്ത കാറ്റും ദാല്‍ തടാകത്തിന്റെ ശാന്തതയും.അതുകൊണ്ടുതന്നെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണിത്.
ശ്രീനഗര്‍ നഗരത്തില്‍ നിന്ന് ഏകദേശം പന്ത്രണ്ടു മുതല്‍ പതിനെട്ടു കിലോമീറ്റര്‍ വരെ ദൂരത്തിലാണ് തുലിപ്പ് ഉദ്യാനം. സ്വകാര്യ ടാക്സികളും പ്രാദേശിക ബസുകളും ഉപയോഗിച്ച് എളുപ്പത്തില്‍ ഇവിടെ എത്താം. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മനോഹരമായ അനുഭവം നല്‍കുന്നതിനായി ചിത്രമെടുക്കാന്‍ പ്രത്യേക ഇടങ്ങളും അലങ്കാര പൂച്ചെടികളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഏതാണ്ട് നാല് ലക്ഷത്തോളം പേര് തുലിപ്പ് ഫെസ്റ്റിവലില്‍ പങ്കുകൊണ്ടിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications