ജ്യോതിഷം എന്നത് ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ഭൂരിപക്ഷം ആളുകളും ജ്യോതിഷ സംബന്ധമായ പ്രവചനങ്ങളിൽ വിശ്വസിക്കുകയും അതിന് അനുസരിച്ച് ജീവിത ക്രമത്തെ ചിട്ടപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രമുഖ ഓൺലൈൻ ജ്യോതിഷ പ്ലാറ്റ്‌ഫോമാണ് ആസ്‌ട്രോ ടോക്ക്. ഉപയോക്താക്കളെ വിദഗ്ധ ജ്യോതിഷരുമായി ചാറ്റ്, വോയ്‌സ് കൺസൾട്ടേഷൻ മുഖാന്തിരം ബന്ധിപ്പിക്കുകയാണ് ആസ്‌ട്രോ ടോക്ക് ചെയ്യുന്നത്. ഇന്ന് ആസ്‌ട്രോ ടോക്ക് സ്റ്റോറുകളും അതിവേഗത്തിൽ വളരുകയാണ്. നവംബർ 2024-ൽ ആരംഭിച്ച ആസ്‌ട്രോ ടോക്ക് സ്റ്റോർ ഒരുവർഷം കൊണ്ട് മാത്രം 140 കോടിയുടെ വരുമാനമാണ് നേടിയത്.
തുടക്കം 30 ലക്ഷം രൂപയിൽ
നമ്മുടെ രാജ്യത്തെ ജനങ്ങൾ ജ്യോതിഷം, ആത്മീയത തുടങ്ങിയ കാര്യങ്ങളിൽ എത്രത്തോളം വിശ്വസിക്കുന്ന എന്നതിന്‍റെ അടയാളമാണ് ആസ്‌ട്രോ ടോക്ക് സ്റ്റോറുകളുടെ വളർച്ച. 30 ലക്ഷം രൂപയുടെ മൂലധനവുമായാണ് ആസ്‌ട്രോ ടോക്ക് സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. ആളുകളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ചതോടെ 40 കോടി രൂപയുടെ ഫോളോ-ഓൺ നിക്ഷേപം നടപ്പിലാക്കി. ഇതോടെ രാജ്യത്താകമാണ് വിപണവും ഉൽപ്പന്നങ്ങളും എത്തിക്കാൻ ആസ്‌ട്രോ ടോക്ക് സ്റ്റോറിന് സാധിച്ചു. സപ്ലൈ ചെയിൻ ശക്തിപ്പെടുത്തൽ, സാങ്കേതികവിദ്യ, മാർക്കറ്റിംഗ്, സ്റ്റോർ വിപുലീകരണം തുടങ്ങിയവയെല്ലാം ഇതിന് സഹായകമായി. 2025-ൽ മാത്രം, പ്ലാറ്റ്‌ഫോം 1.6 മില്യൺ ഓർഡറുകൾ പ്രോസസ് ചെയ്തു. ഇത് ശക്തമായ പ്രാരംഭ ഉൽപ്പന്ന-മാർക്കറ്റ് ഫിറ്റിനെ പ്രതിഫലിപ്പിക്കുന്നു.
വിശ്വാസ്യതയുടെ തെളിവ്
ഇന്ത്യയിലെ ആത്മീയ- ജ്യോതിഷ വിപണി വലുതാണ്. എന്നാൽ അവിടെ വിശ്വാസ്യതയുടെ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ടെന്ന് ആസ്‌ട്രോ ടോക്ക് സ്ഥാപനകനായ പുനീത് ഗുപ്ത പറയുന്നു. ഉപഭോക്താക്കൾ സാധാരണയായി പ്രാദേശിക വിൽപ്പനക്കാരിൽ നിന്നോ ചെറിയ ഓൺലൈൻ വിൽപ്പനക്കാരിൽ നിന്നോ ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ അവിടെ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പലപ്പോഴും സംശയങ്ങൾ ഉയരുന്നു. അവിടെയാണ് ആസ്‌ട്രോ ടോക്ക് സ്റ്റോർ വേറിട്ട് നിൽക്കുന്നത്. ജ്യോതിഷ മാർഗ്ഗനിർദ്ദേശം, സത്യസന്ധ, വിശ്വസനീയമായ ബ്രാൻഡ് എന്നിവ സംയോജിപ്പിച്ചാണ് ആസ്‌ട്രോ ടോക്ക് സ്റ്റോർ പ്രവർത്തിക്കുന്നതെന്നും പുനീത് ഗുപ്ത പറയുന്നു.

2027 സാമ്പത്തിക വർഷത്തിൽ 400-500 കോടി രൂപയുടെ വരുമാനമാണ് ആസ്‌ട്രോ ടോക്ക് സ്റ്റോർ ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്ലാറ്റ്‌ഫോം 300-ൽ അധികം രുദ്രാക്ഷങ്ങൾ, രത്നങ്ങൾ, ബിസ്സലറ്റുകൾ, ദൈവമൂർത്തികൾ തുടങ്ങിയവ വാഗ്ധാനം ചെയ്യുന്നു. 500-ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.
വലിയ വളർച്ചയാണ് ലക്ഷ്യം
ചെറിയ കാലയളവിലെ വരുമാനം മാത്രമല്ല. ഭാവയിൽ വലിയ വളർച്ചയാണ് ആസ്‌ട്രോ ടോക്ക് സ്റ്റോർ ലക്ഷ്യമിടുന്നതെന്ന് ചീഫ് ബിസിനസ്സ് ഓഫീസർ ദാമൻ സോണി പറഞ്ഞു. നിലവിൽ 24% ആവർത്തന നിരക്കോടെ പ്രവർത്തിക്കുന്നതിനാൽ ഉൽപ്പന്ന-മാർക്കറ്റ് ഫിറ്റ് ദൃശ്യമാണ്.
വിവിധ വിഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് ശരാശരി ഓർഡർ മൂല്യം ഉയർത്തുകയും 2030 സാമ്പത്തിക വർഷത്തിലേക്ക് സജീവ വാങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. ഭാവിയിൽ വിൽപ്പനയുടെ ഏകദേശം 50% ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നാകുമെന്ന് പ്രതീക്ഷിക്കുന്നു, മെട്രോ മാർക്കറ്റുകളുടെ പുറമെ ശക്തമായ സ്വീകരണം കാണിക്കുന്നുണ്ടെന്നും ദാമൻ സോണി കൂട്ടിച്ചേർത്തു.
ആസ്‌ട്രോ ടോക്ക്
ഇന്ത്യയുടെ പ്രമുഖ ഓൺലൈൻ ജ്യോതിഷ പ്ലാറ്റ്‌ഫോമാണ് ആസ്‌ട്രോ ടോക്ക്. ഉപയോക്താക്കളെ വിദഗ്ധ ജ്യോതിഷരുമായി ചാറ്റ്, വോയ്‌സ് കൺസൾട്ടേഷൻ മുഖാന്തിരം ബന്ധിപ്പിക്കുന്നു. 2017-ലാണ് ഉത്തർ പ്രദേശിലെ നോയിഡ ആസ്ഥാനമാക്കി ആസ്‌ട്രോ ടോക്ക് സ്ഥാപിക്കുന്നത്. 20,000 ജ്യോതിഷരെ ഉൾപ്പെടുത്തി ഇന്ത്യ, അമേരിക്ക, യു.കെ., കാനഡ, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രാജ്യങ്ങളിലും ആസ്‌ട്രോ ടോക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നു. ആസ്‌ട്രോ ടോക്ക് സ്റ്റോർ വഴി ജ്യോതിഷ-വിശ്വാസ ഉൽപ്പന്നങ്ങളിലേക്കും കമ്പനി വ്യാപിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
