അടൽ പെൻഷൻ യോജന (എപിവൈ) പദ്ധതി പ്രകാരമുള്ള പരമാവധി പെൻഷൻ 10,000 രൂപയായി ഉയർത്തുകയും സ്കീമിൽ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യത. അസംഘടിത മേഖലയിലെ കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവിൽ ഈ നിർദേശങ്ങൾ പരിഗണിക്കുന്നുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായപരിധി
നിലവിൽ, 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അടൽ പെൻഷൻ യോജന പദ്ധതിയിൽ ചേരാനാകൂ. 60 വയസ് മുതൽ 1,000 മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷനും പദ്ധതി വാഗ്ദാനം ചെയ്യുന്നു. പ്രായപരിധി വർദ്ധിപ്പിക്കാനും പെൻഷൻ തുക ഇരട്ടിയാക്കാനുമുള്ള ധനമന്ത്രാലയത്തിന്റെ മൂല്യനിർണ്ണയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെന്ന് പിഎഫ്‌ആർഡിഎ അംഗം സുപ്രതിം ബന്ദോപാധ്യായയെ ഉദ്ധരിച്ച് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പെൻഷൻ പദ്ധതികൾ ലയിപ്പിക്കൽ
ആശയക്കുഴപ്പം ഒഴിവാക്കാൻ കർഷകർക്കും കടയുടമകൾക്കും പ്രത്യേകമായി ലഭ്യമായ പെൻഷൻ പദ്ധതികൾ അടൽ പെൻഷൻ പദ്ധതിയുമായി ലയിപ്പിക്കാനുള്ള നിർദ്ദേശവും പിഎഫ്ആർഡിഎ നൽകിയിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉൾക്കൊള്ളുന്നതിനുള്ള സർക്കാരിന്റെ മുൻനിര പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. നവംബർ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് പദ്ധതി 19 ദശലക്ഷം സബ്സ്ക്രിപ്ഷൻ മറികടന്നു.
അഴിച്ചുപണികൾ
എല്ലാ പെൻഷൻ ഉൽപ്പന്നങ്ങൾക്കും ഒരൊറ്റ റെഗുലേറ്ററി അതോറിറ്റിയാകാൻ പിഎഫ്‌ആർഡിഎയെ അനുവദിക്കുന്നതിനുള്ള നിർദ്ദേശം ധനമന്ത്രാലയം പരിഗണിക്കുന്നതായി മുൻപ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വരാനിരിക്കുന്ന ബജറ്റിൽ ഈ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പ്രകാരം നിലവിൽ ലഭ്യമാകുന്ന നികുതി ആനുകൂല്യങ്ങൾ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം ഒരു ലക്ഷം രൂപയായി ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
