ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം പ്രതിമാസം ഒരു നിശ്ചിത തുക ലഭിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? സർക്കാർ ജോലിയിൽ ഉള്ളവർക്ക് പോലെ പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പെൻഷൻ സ്കീമുകൾ നിലവിൽ വ്യാപകമായിട്ടുണ്ട്. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം ലഭിക്കുന്ന സ്കീം ഏതെന്നാണ് പലരും പരിശോധിക്കുന്നത്. അത്തരത്തിലൊരു മികച്ച പെൻഷൻ സ്കീം തന്നെയാണ് അടൽ പെൻഷൻ യോജന.
സർക്കാർ ജിവനക്കാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പെൻഷൻ സ്കീമാണ് യൂണിഫൈഡ് പെൻഷൻ സ്കീം (യു.പി.എസ്). അതായത് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) നിലനിൽക്കെയാണ് ഈ പുതിയ സ്കീം കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇതിൽ ഏത് സ്കീം വേണമെങ്കിലും ജീവനക്കാർക്ക് തിരഞ്ഞെടുക്കാം.
പുതിയ സ്കീമിലേക്ക് മാറാനോ അല്ലെങ്കിൽ ഇതുവരെ ഉണ്ടായിരുന്ന എൻ.പി.എസ് ൽ തന്നെ തുടരാനോ അവസരമുണ്ട്. എന്നാൽ പ്രൈവറ്റ് മേഖലകളിലെ ജീവനക്കാർക്കായും ചില പെൻഷൻ സ്കീമുകൾ ഉണ്ട്. അതിലൊന്നായ അടൽ പെൻഷൻ യോജന എന്താണെന്ന് പരിശോധിക്കാം;
അടൽ പെൻഷൻ യോജന
2015ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പെൻഷൻ സ്കീമാണ് അടൽ പെൻഷൻ യോജന. പ്രൈവറ്റ് മേഖലകളിൽ നിന്ന് വിരമിച്ചവർക്കായി സാമ്പത്തിക സുരക്ഷ ഒരുക്കുകയെന്നതാണ് ഈ സ്കീം ലക്ഷ്യം വെക്കുന്നത്. മാത്രമല്ല കുറഞ്ഞ വരുമാനം നേടുന്നവർക്കും പ്രതിമാസം ചെറിയ തുക വരുമാനായി നേടാൻ സാധിക്കും. അതിനാൽ എല്ലാതരം പ്രൈവറ്റ് ജോലിയിൽ പ്രവർത്തിക്കുന്നവർക്കും ഇതിൽ നിക്ഷേപിത്താം.
നിക്ഷേപിക്കേണ്ട തുകയെ കുറിച്ച് കേട്ടാൽ അത്ഭുതം തോന്നും. ദിവസവും നിങ്ങളൊരു ചായ വാങ്ങുന്ന തുക പോലും വേണ്ട എന്നതാണ് പ്രത്യേകത. അതായത്, നിങ്ങൾ 18 വയസ്സ് മുതൽ എല്ലാ മാസവും 210 രൂപ നിക്ഷേപിച്ചാൽ 60 വയസ്സിന് ശേഷം, നിങ്ങൾക്ക് ആജീവനാന്തം എല്ലാ മാസവും 5,000 രൂപയും പ്രതിവർഷം 60,000 രൂപയും പെൻഷൻ ലഭിക്കും. മാസം 210 രൂപ എന്നാൽ ദിവസം വെറും 7 രൂപ വരും. 7 രൂപക്ക് ആജീവനാന്തം സുരക്ഷ നേടാൻ സാധിക്കും.

പെൻഷൻ തുക
ഈ സ്കീം പ്രകാരം പ്രതിമാസം 1000 മുതൽ 5000 രൂപ വരെയാണ് പെൻഷൻ ലഭിക്കുന്നത്. അതായത് നിങ്ങൾ നിക്ഷേപിക്കുന്ന തുകയെ ആശ്രയിച്ചാണ് നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുക. അതായത് നിങ്ങൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ വേണമെന്നാണ് ആഗ്രഹമെങ്കിൽ 18 വയസ്സ് മുതൽ എല്ലാ മാസവും 42 രൂപ നിക്ഷേപിച്ചാൽ മതി. പ്രതിമാസം 1000 രൂപ പെൻഷൻ ഉറപ്പാക്കാം. എല്ലാ തരം ആളുകൾക്കും നിക്ഷേപിക്കാൻ സാധിക്കുന്ന തരത്തിൽ വളരെ ചെറിയ തുകയാണ് മാസത്തിൽ ഈടാക്കുന്നത്.
മറ്റു നിർദ്ദേശങ്ങൾ
നിങ്ങൾ 18 വയസ്സ് പൂർത്തിയാണെങ്കിൽ ഈ സ്കീമിൽ നിക്ഷേപിച്ചു തുടങ്ങാം. കൃത്യമായി പറഞ്ഞാൽ 18-40 വയസ് പ്രായമുള്ള ആളുകൾക്ക് ഇതിൽ പണം നിക്ഷേപിക്കാം. എന്നാൽ 60 വയസ്സ് പൂർത്തിയായതിന് ശേഷം മാത്രമേ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കുകയുള്ളൂ.
ഇത് സ്കീമിൽ വ്യക്തമായി പറയുന്നുണ്ട്. ഒരു പക്ഷേ ആ നിക്ഷേപകൻ മരിച്ചാൽ, ആ പെൻഷൻ തുക അവരുടെ ജീവിതപങ്കാളിക്ക് നൽകും. സർക്കാർ പദ്ധതിയായതിനാൽ പൂർണ സുരക്ഷ ഉറപ്പുള്ള സ്കീമാണ് അടൽ പെൻഷൻ യോജന. ചെറിയ തുകയിൽ നിന്ന് സുരക്ഷിതമായ ഭാവി ജീവിതം ഉറപ്പിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications