ദില്ലി: ബാങ്കുകളില്‍ നിന്ന് ഇനി പണം വലിക്കുന്നത് ചെലവേറിയാകും. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഒരു ട്രാന്സാക്ഷന് 21 രൂപയാണ് ഈടാക്കുക. ഇതിനുള്ളില്‍ നിന്ന് കൊണ്ട് പണം ഈടാക്കാന്‍ ബാങ്ക് സര്‍വീസുകള്‍ക്ക് സാധിക്കും. പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും.

ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്സാക്ഷന് വരെ സൗജന്യമായി നടത്താം. അതുകഴിഞ്ഞാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഇത് ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ബാധകമായിരിക്കും. അഞ്ച് തവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ നഗരങ്ങളില്‍ സൗജന്യമാണ്. നോണ്‍ മെട്രോ സെന്ററുകളില്‍ ഇത് അഞ്ചാണ്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് എടിഎം ഇടപാടുകലുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റിലായിരുന്നു അവസാന വര്‍ധന. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട തുക പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലാണ്. ഇത്രയും കാലമായത് കൊണ്ട് തന്നെ തുക പുതുക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ബിഐ പറഞ്ഞു. എടിഎം സ്ഥാപിക്കുന്നതും അതിന്റെ ചെലവുകളുമെല്ലാം ബാങ്കുകളാണ് വഹിക്കുന്നത്. അത് വര്‍ധിച്ച് വരുന്നതും ബാങ്കുകളെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
2019ല്‍ എടിഎം നിരക്ക് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എസ്ബിഐ നേരത്തെ എടിഎമ്മുകളിലെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരുന്നു. ജൂലായ് മുതല്‍ നടപ്പാക്കിയും തുടങ്ങിയിരുന്നു. 15 രൂപയും ഒപ്പം ജിഎസ്ടിയുമാണ് പരിധി കഴിഞ്ഞാല്‍ എസ്ബിഐ ഈടാക്കുക. കൊവിഡ് സമയത്ത് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരേണ്ടത് പിടിച്ച് നില്ക്കാന് അത്യാവശ്യമാണെന്ന് ബാങ്കുകള്‍ പറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
