എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ബാങ്ക് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്കി. 20 രൂപയില്‍ നിന്നും 21 രൂപയായാണ് എടിഎമ്മില്‍ നിന്നുള്ള പണം
എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്കി. 20 രൂപയില്‍ നിന്നും 21 രൂപയായാണ് എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലുകളുടെ ചാര്‍ജ് ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ ഓരോ മാസവും നടത്തുന്ന 3 മുതല്‍ 5 വരെയുള്ള എടിഎം ഇടപാടുകള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ആറാമത്തെ എടിഎം ഇടപാട് മുതല്‍ 21 രൂപ ഇനി ഈടാക്കിത്തുടങ്ങും.
ഇന്റര്‍ചേഞ്ച് ഫീയില്‍ ഇനി മുതല്‍ 17 രൂപയാണ് ബാങ്ക് ഈടാക്കുക. നേരത്തെ 16 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒരാള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎം അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളും ഇടപാടുകള്‍ക്കായി ഉപയോഗിക്കുവാന്‍ സാധിക്കും. അത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവിന്റെ കാര്‍ഡ് ഇഷ്യൂ ചെയ്തിരിക്കുന്ന ബാങ്ക്, പണം പിന്‍വലിക്കാന്‍ ഏത് ബാങ്കിന്റെ എടിഎം ആണോ ഉപയോഗിച്ചത് ആ ബാങ്കിന് നല്കി വരുന്ന ചാര്‍ജാണ് ഇന്റര്‍ ചേഞ്ച് ഫീ എന്ന് പറയുന്നത്.
എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപടപാടുകളുടെ ചാര്‍ജും ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പുതിയ ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. 2021 ആഗസ്ത് 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിച്ചു.
മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും 3 തവണയാണ് സൗജന്യമായി ഇടപാട് ഇടത്തുവാന് സാധിക്കുക. മെട്രോ നഗരങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ 5 ഇടപാടുകള്‍ വരെയും സൗജന്യമാണ്.
എടിഎം വിന്യാസത്തിന്റെ വര്‍ധിച്ചു വരുന്ന ചിലവുകള്‍ അഭിമുഖീകരിക്കുന്നതിനായണ് ബാങ്കുകള്‍ക്ക് നിരക്ക് വര്നയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
