പുതിയ ബാങ്ക് ഇടപാട് ചാര്‍ജ് മാറ്റങ്ങളും എടിഎം ഉപയോഗവും സംബന്ധിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍
നമ്മുടെയെല്ലാം ദൈനംദിന പണം ഇടപാടുകളിൽ ഇപ്പോൾ എടിഎം സേവനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഡിജിറ്റൽ ഇടപാടുകളിലേക്ക് കടന്നെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും ഇപ്പോഴും എടിഎം വലിയ രീതിയിൽ തന്നെ ഉപയോഗിക്കുന്നവരാണ്. അത്തരത്തിൽ എടിഎം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം. എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പുതിയ ബാങ്ക് ഇടപാട് ചാര്‍ജ് മാറ്റങ്ങളും എടിഎം ഉപയോഗവും സംബന്ധിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍.

1. നിലവിലുള്ള പരിധിയിൽ തന്നെ സൗജന്യ ഇടപാടുകളും തുടരും. ആദ്യ അഞ്ച് എടിഎം ഇടപാടുകൾ സൗജന്യമായിരിക്കും. അതായത് എടിഎമ്മിലൂടെ ആറാമത്തെ തവണ പണമിടപാട് നടത്തുമ്പോള്‍ ബാങ്ക് ഉപയോക്താക്കളില്‍ നിന്നും 21 രൂപ ഈടാക്കും. അധിക ചാര്‍ജായ 21 രൂപ ജനുവരി 2022 മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.
2. എടിഎം വഴിയുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 5 രൂപയില്‍ നിന്ന് 6 രൂപയായി സെന്‍ട്രല്‍ ബാങ്ക് ഉയര്‍ത്തി. പുതുക്കിയ നിരക്ക് 2021 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
3. മറ്റ് ബാങ്കുകളിലെ എടിഎമ്മുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ മാസത്തിലെ ആദ്യ മൂന്നെണ്ണം സൗജന്യമായിരിക്കും. ഈ പരിധി അവസാനിക്കുന്നതോടെ ബാങുകൾക്ക് ചാർജ് ഈടാക്കാവുന്നതാണ്.
4. ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനമായി.
5. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളതായി സര്‍ക്കുലര്‍ പറയുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
