ലോകത്ത് ജീവിക്കണമെങ്കിൽ ജീവശ്വാസം പോലെ അത്യാവശ്യമായ ഒന്നാണ് പണം. പണം സമ്പാദിക്കാൻ പ്രധാനമായും രണ്ടു വഴികൾ ആണുള്ളത്. ഒന്ന് സ്വന്തമായി ബിസിനസ് ആരംഭിച്ച പണം കണ്ടെത്തുക. ജോലി ചെയ്ത് പണം കണ്ടെത്തുക. ലോകത്തിലെ 99 ശതമാനം ആളുകളും ജീവിക്കുന്നത് രണ്ടാമത്തെ വഴി ഉപയോഗിച്ചാണ്. അതായത് സർക്കാർ അർദ്ധസർക്കാർ മേഖലയിലോ സ്വകാര്യമേഖലയിലോ ജോലി ചെയ്യുക.
വരുമാനം എത്രത്തോളം വർദ്ധിക്കുന്നുവോ അത്രത്തോളം ജീവിതവും സുഗമമാവും. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച കമ്പനിയിൽ ജോലി നേടുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിനായുള്ള അന്വേഷണത്തിൽ ആയിരിക്കും പലരും ഉണ്ടാവുക. എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ.
ടൈറ്റൻ എന്ന വാക്ക് ഒരിക്കലെങ്കിലും കേൾക്കാത്ത ഒരാളും ഉണ്ടാകില്ല. ഒരുപക്ഷേ പലരുടേയും കയ്യിൽ ധരിച്ചിരിക്കുന്ന വാച്ചിൽ ഈ പേര് കാണാം. വർഷങ്ങൾക്കു മുൻപ് ഒരു വാച്ച് കിട്ടാനുള്ള ഒരേയൊരു മാർഗം ഗൾഫിൽ നിന്നോ മറ്റോ വരുന്ന ബന്ധുക്കളായിരുന്നു. എന്നാൽ ടൈറ്റന്റെ കടന്നു വരവ് ഒരു ചരിത്രമാണ് സൃഷ്ടിച്ചത്. ടൈറ്റൻ കടന്നു വരുമ്പോൾ എച്ച്എംടി വാച്ചുകളുടെ കുത്തകയായിരുന്നു രാജ്യത്തെ റിസ്റ്റ് വാച്ച് വിപണി.

സമയം പറഞ്ഞു തരുന്ന ടൈറ്റൻ ഒരു പക്ഷേ നിങ്ങളുടെ ജീവിതസമയവും മാറ്റിമറിച്ചേക്കാം. കാരണഎഞ്ചിനീയറിംഗ്, ഡിസൈൻ, ലക്ഷ്വറി, ഡിജിറ്റൽ, ഡാറ്റ അനലിറ്റിക്‌സ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ മേഖലകളിലാണ് ഈ നിയമനം.
ഡാറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, പ്രൊഡക്‌റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ തിരയുന്നതായി കമ്പനി അറിയിച്ചു.
അടുത്ത 5 വർഷത്തിനുള്ളിൽ 1,00,000 കോടി രൂപയുടെ ബിസിനസ് എന്ന വളർച്ച നേടാനാണ് ടൈറ്റന്റെ ലക്ഷ്യമെന്ന് കമ്പനിയുടെ കോർപ്പറേറ്റ് ആൻഡ് റീട്ടെയിൽ മേധാവി പ്രിയ മതിലകത്ത് പിള്ള പറഞ്ഞു. അതിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നത്. നിലവിൽ കമ്പനിയുടെ 60 ശതമാനം തൊഴിലിടങ്ങളും മെട്രോ നഗരങ്ങളിലും 40 ശതതമാനം ടയർ II, ടയർ III നഗരങ്ങളിലാണെന്നും പ്രിയ മതിലകത്ത് പറയുന്നു. അത് കൊണ്ടു തന്നെ വരും വർഷങ്ങളിൽ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. അതുവഴി ഗ്രാമങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
വരുന്ന 2-3 വർഷത്തിനുള്ളിൽ എഞ്ചിനീയറിംഗ് മേഖലയിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കും. വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും ശ്രദ്ധ കേന്ദീകരിക്കും. അതോടെ തൊഴിലാളികളുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ് ഉണ്ടാകും. ജിസിസി രാജ്യങ്ങളിലെ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ 150 മുതൽ 200 തൊഴിലവസരങ്ങൾ വരെ പുതുതായി സൃഷ്ടിക്കപ്പെടും.
ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി 15 മുതൽ 18 ശതമാനം വരെ തൊഴിലാളികളെ കണ്ടെത്താനാണ് ടൈറ്റന്റെ തീരുമാനം. അതോടൊപ്പം പുതിയ ജോലിക്കാരിൽ 40ശതമാനം സ്ത്രീ സംവരണവും ഉണ്ട്. അതിനുള്ള റിട്ടേൺ-ഷിപ്പ് പ്രോഗ്രാം കമ്പനി ആരംഭിച്ചു.
ടൈറ്റൻ ചരിത്രം
ടാറ്റ ഇൻഡസ്ട്രീസിന്റെയും ടിഡ്‌കോയുടെയും (തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) സംയുക്ത പങ്കാളിത്തത്തിൽ 1984-ൽ സ്ഥാപിതമായെങ്കിലും ടൈറ്റൻ 1987-ലാണ് പ്രവർത്തനം ആരംഭിച്ചത്. 1987 ഡിസംബർ 23നാണ് ടൈറ്റൻ അതിന്റെ ആദ്യ ഷോറൂം ബെംഗളൂരുവിലെ സഫീന പ്ലാസയിൽ ആരംഭിച്ചത്. 2018 ആയപ്പോഴേക്കും ഇന്ത്യയിലുടനീളം ടൈറ്റൻ കമ്പനി 1000 ഷോറുമുകൾ തുറന്നു. ഇപ്പോൾ ടൈറ്റൻ വാർഷികാടിസ്ഥാനത്തിൽ ഏകദേശം 16.692 മില്ല്യൺ ഉൽപ്പാദനം നടത്തുന്നുണ്ട്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
