നവംബർ 17 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ചെറുകിട സ്വകാര്യമേഖല ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിലെ (എൽവിബി) പണമിടപാടിന് ഒരു മാസം നീണ്ടുനിൽക്കുന്ന മൊറട്ടോറിയം ഏർപ്പെടുത്തി. നിങ്ങൾ എൽവിബിയുടെ ഉപഭോക്താവാണെങ്കിൽ, 2020 ഡിസംബർ 16 വരെ നിങ്ങൾക്ക് 25,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാകില്ല. ഇതിൽ നിങ്ങളുടെ സേവിംഗ്സ്, കറന്റ്, സ്ഥിര നിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ നിക്ഷേപ അക്കൗണ്ടുകളും ഉൾപ്പെടുന്നു.
ഒന്നിൽ കൂടുതൽ അക്കൌണ്ട് ഉണ്ടെങ്കിൽ
നിങ്ങൾക്ക് ബാങ്കിൽ ഒന്നിൽ കൂടുതൽ ഡെപ്പോസിറ്റ് അക്കൌണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ അക്കൌണ്ടുകളിലും മൊറട്ടോറിയം ബാധകമാകും. അടിയന്തിര സാഹചര്യങ്ങളിൽ ചില ഇളവുകൾ ലഭിക്കും. അതായത് മെഡിക്കൽ അത്യാഹിതങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം, വിവാഹം എന്നിവയ്ക്കായി നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിൻവലിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
പണം സുരക്ഷിതം
നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ഒരു മാസം നീണ്ടുനിൽക്കുന്ന മൊറട്ടോറിയം പ്രഖ്യാപിച്ചതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും റിസർവ് ബാങ്ക് ഉറപ്പ് നൽകി. എൽവിബിക്കായി ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എൽവിബിയെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി (ഡിബിഎൽ) ലയിപ്പിക്കാനുള്ള നീക്കവും സെൻട്രൽ ബാങ്ക് അവതരിപ്പിച്ചു. ശക്തമായ ബാങ്കുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കുന്നത് ദുർബലമായ ബാങ്കിന്റെ നിക്ഷേപകർക്ക് ഗുണം ചെയ്യും.
പലിശ നിരക്ക്
ബാങ്കുകളുടെ ലയനത്തിന് ശേഷം നിക്ഷേപങ്ങൾക്ക് എൽവിബി നൽകുന്ന ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് ലഭിക്കില്ല. ഡിബിഎസ് ബാങ്ക് നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്കിലേയ്ക്ക് കുറയും. ഒരു നിക്ഷേപകനെന്ന നിലയിൽ, നിങ്ങൾക്ക് നിക്ഷേപങ്ങളുമായി തുടരാം അല്ലെങ്കിൽ ലയനത്തിനുശേഷം നിങ്ങളുടെ പണം പിൻവലിക്കാം.
എസ്ഐപി, ഇഎംഐ പേയ്‌മെന്റുകൾ
എൽവിബി ഉപഭോക്താക്കൾ എസ്‌ഐപി പദ്ധതികളിലും മറ്റും ചേർന്നിരിക്കാം അല്ലെങ്കിൽ വായ്പകളുടെ ഇഎംഐ എൽവിബി അക്കൌണ്ടിൽ നിന്ന് അടയ്ക്കുന്നുണ്ടാവും. ഈ സാഹചര്യത്തിൽ നിങ്ങളുടെ എൽവിബി അക്കൌണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയത്തിൽ നിങ്ങളുടെ ഇഎംഐ, എസ്‌ഐപി ഓട്ടോ പേയ്‌മെന്റുകളും ഉൾപ്പെടും. ലളിതമായി പറഞ്ഞാൽ 25,000 രൂപയിൽ താഴെയുള്ള എസ്‌ഐപികളും ഇഎംഐകളും പതിവുപോലെ തുടരും. മറ്റുള്ളവയ്ക്ക് ആവശ്യമായ മാറ്റങ്ങൾ ബാങ്കിലെത്തി ചെയ്യേണ്ടതാണ്.
എൽവിബിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിൽ
നിങ്ങൾക്ക് എൽവിബിയിൽ തന്നെ വായ്പ തിരിച്ചടവ് ഉണ്ടെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐ ബാധ്യതകളിലേക്ക് ഡെബിറ്റ് ചെയ്യും. ബാക്കി തുക പിൻവലിക്കലിനായി നിങ്ങൾക്ക് ലഭ്യമാകും. ആർബിഐ ചുമത്തിയ പിൻവലിക്കൽ പരിധിക്ക് വിധേയമായി ബാക്കി തുക പിൻവലിക്കാം. എന്നിരുന്നാലും, നിങ്ങളുടെ എൽവിബി അക്കൌണ്ടിലെ തുക വായ്പ തിരിച്ചടവിന് തികയുന്നില്ലെങ്കിൽ ബാക്കി തുക ബാങ്കിലേക്ക് അടയ്‌ക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. ലയനം പൂർത്തിയായാലും വായ്പ തിരിച്ചടയ്ക്കണം.
നിക്ഷേപ ഇൻഷുറൻസ്
എല്ലാ ബാങ്കുകളിലെയും നിക്ഷേപത്തിന് ഡിപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ ഉറപ്പു നൽകുന്നുണ്ട്. ബാങ്ക് തകർന്നാലാണ് ഈ തുക ലഭിക്കുക. എന്നാൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിൽ ഇത് ബാധകമല്ല. ബാങ്കിനെ റിസർവ് ബാങ്ക് ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications