പേടിഎം ഉപയോക്താക്കൾ ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അവരുടെ ഇ-വാലറ്റിൽ ചേർക്കുന്ന തുകയ്ക്ക് 2 ശതമാനം ഫീസ് നൽകണം. നേരത്തെ, ഉപയോക്താക്കൾ ഒരു മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് വഴി 10,000 രൂപയിൽ കൂടുതൽ ഇ-വാലറ്റുകളിൽ ലോഡ് ചെയ്താലാണ് രണ്ട് ശതമാനം ഫീസ് നൽകേണ്ടി വന്നിരുന്നത്. എന്നാൽ ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാലറ്റിൽ എത്ര തുക ചേർക്കുന്നതിനും നിരക്ക് ഈടാക്കും.
ക്രെഡിറ്റ് കാർഡ് വഴി
ക്രെഡിറ്റ് കാർഡ് വഴി ഉപയോക്താക്കൾ അവരുടെ പേടിഎം വാലറ്റിലേക്ക് പണം ചേർക്കാൻ ശ്രമിക്കുമ്പോൾ, ഒരു സന്ദേശം പ്രദർശിപ്പിക്കും, "ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചേർക്കുന്നതിന് 2 ശതമാനം നാമമാത്ര ചാർജ് ബാധകമാണ് എന്നാണ് മെസേജിലുണ്ടാകുക. സൌജന്യമായി പണം ചേർക്കാൻ ദയവായി യുപിഐ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ക്യാഷ്ബാക്ക് ഓഫർ
പേടിഎം ഉപയോക്താക്കൾക്ക് ഒരു ഓഫറും നൽകുന്നുണ്ട്. ഇതനുസരിച്ച് ഉപയോക്താക്കൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാലറ്റിൽ പണം ചേർത്താൽ കുറഞ്ഞത് 50 രൂപ മുതൽ 200 രൂപ വരെ അല്ലെങ്കിൽ രണ്ട് ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും ഫണ്ടിംഗ് സ്രോതസ്സുകളിൽ നിന്ന് പേടിഎം ഉപയോക്താക്കൾക്ക് അവരുടെ പേടിഎം വാലറ്റിലേക്ക് പണം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഫീസ്
ഈ സ്രോതസ്സുകളിൽ നിന്ന് പേടിഎം വാലറ്റിലേക്ക് പണം ലോഡുചെയ്യുന്നതിന് ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഫീസ് ഈടാക്കുന്നതിനാൽ, പേടിഎമ്മും വാലറ്റിൽ ഫണ്ട് ചേർക്കുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ നിന്ന് 2 ശതമാനം നിരക്ക് ഈടാക്കുന്നു. മറ്റെല്ലാ സ്രോതസ്സുകളിൽ നിന്നും വാലറ്റിൽ പണം ചേർക്കുന്നതിന് നിരക്ക് ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി.
സൌജന്യം
ഉത്സവ സീസണിലെ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി വാലറ്റിൽ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിന് ഈടാക്കുന്ന 5 ശതമാനം ചാർജ് പേടിഎം താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. വാലറ്റിൽ ചേർത്ത തുക മറ്റൊരു വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ കൈമാറുന്നതിനും ക്യുആർ കോഡുകൾ വഴി ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികൾക്ക് പേയ്‌മെന്റുകൾ നടത്തുന്നതിനും ബിൽ പേയ്‌മെന്റുകൾക്കും റീചാർജുകൾക്കും മറ്റ് നിരവധി ഇടപാടുകൾക്കും പേടിഎം ഉപയോഗിക്കാം. ഈ ഇടപാടുകളെല്ലാം പേടിഎം ഉപഭോക്താക്കൾക്ക് സൌജന്യമായി ലഭിക്കും,
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
