പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി സ‍ർക്കാ‍‍ർ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സർക്കാർ നീട്ടി. അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2020 നവംബർ 1 മുതൽ ഡിസംബർ 31 വരെ സർക്കാർ നേരത്തെ നീട്ടിയിരുന്നു. എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും 2020 നവംബർ 1 മുതൽ 2021 ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

സമയപരിധി നീട്ടി

സമയപരിധി നീട്ടി

2020 സെപ്റ്റംബറിൽ, കേന്ദ്ര സർക്കാർ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി നവംബർ 1 മുതൽ 2020 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഈ കാലയളവിൽ, പെൻഷൻ വിതരണ അതോറിറ്റികൾ പെൻഷൻ നൽകുന്നത് തുടരും. നിലവിലുള്ള കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരുടെ അസോസിയേഷനുകളിൽ നിന്നും വ്യക്തികളിൽ നിന്നും നിരവധി നിവേദനങ്ങൾ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് പെൻഷൻ മന്ത്രാലയം അറിയിച്ചു.

ക്രമീകരണങ്ങൾ

ക്രമീകരണങ്ങൾ

ഇതിനെ തുടർന്ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി നിലവിലുള്ള സമയപരിധി നീട്ടാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. മേൽപ്പറഞ്ഞ നടപടികൾ ശാഖകളിലെ തിരക്ക് ഒഴിവാക്കും.‌ പെൻഷൻ വിതരണ കേന്ദ്രങ്ങളിൽ ശരിയായ ക്രമീകരണങ്ങളും സാമൂഹിക അകലം പാലിക്കൽ നടപടികളും ഉറപ്പാക്കുകയും തിരക്ക് തടയുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?

എല്ലാ വ‍ർഷവും

എല്ലാ വ‍ർഷവും

ഓരോ കേന്ദ്രസർക്കാർ പെൻഷൻകാ‍ർക്കും പെൻഷൻ ലഭിക്കുന്നത് തുടരുന്നതിന് എല്ലാ വർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇതിനായി നിരവധി കേന്ദ്ര സർക്കാർ പെൻഷൻകാർ നേരിട്ട് ബാങ്ക് ശാഖകളിൽ എത്താറുമുണ്ട്. എന്നാൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

അടൽ പെൻഷൻ യോജന: പിഴയില്ലാതെ നിക്ഷേപം നടത്താം സെപ്റ്റംബർ 30 വരെഅടൽ പെൻഷൻ യോജന: പിഴയില്ലാതെ നിക്ഷേപം നടത്താം സെപ്റ്റംബർ 30 വരെ

ഡിജിറ്റൽ ലൈഫ് സ‍ർട്ടിഫിക്കറ്റ്

ഡിജിറ്റൽ ലൈഫ് സ‍ർട്ടിഫിക്കറ്റ്

വീടിനടുത്തും വീട്ടിലെത്തിയും വരെ ഈ സൌകര്യങ്ങൾ പെൻഷൻകാർക്ക് ലഭിക്കും. 135 റീജിയണൽ ഓഫീസുകൾക്കും ഇപിഎഫ്ഒയുടെ 117 ജില്ലാ ഓഫീസുകൾക്കും പുറമേ, ഇപിഎസ് പെൻഷൻകാർക്ക് ബാങ്ക് ബ്രാഞ്ചിലും അടുത്തുള്ള പോസ്റ്റോഫീസുകളിലും ഡി‌എൽ‌സി സമർപ്പിക്കാം. 3.65 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളുടെ (സി‌എസ്‌സി) രാജ്യവ്യാപക ശൃംഖലയിലും ഡി‌എൽ‌സി സമർപ്പിക്കാം. ഇതുകൂടാതെ, ഉമാംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചും ഡി‌എൽ‌സി സമർപ്പിക്കാൻ കഴിയും.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നു മുതൽ, ഇത്തവണ പെൻഷൻ 1400 രൂപ വീതംസാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്നു മുതൽ, ഇത്തവണ പെൻഷൻ 1400 രൂപ വീതം

Read more about: pension പെൻഷൻ
English summary

Attention Pensioners, Government Extended The Date For Submission Of Life Certificate | പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി സ‍ർക്കാ‍‍ർ നീട്ടി

The Central Government has extended the deadline for submission of life certificates of pensioners. Read in malayalam.
Story first published: Thursday, November 26, 2020, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X