നിലവിലെ കൊവിഡ് -19 പ്രതിസന്ധികൾക്കിടയിൽ, എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും നവംബർ 1 മുതൽ ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. നേരത്തെ, പെൻഷന്റെ തുടർച്ച നിലനിർത്തുന്നതിനായി നവംബറിൽ മാത്രമാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായിരുന്നത. പകർച്ചവ്യാധിയും പ്രായമായവരുടെ എണ്ണവും കൊവിഡ്-19 അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് സിംഗ് പറഞ്ഞു.
ലൈഫ് സർട്ടിഫിക്കറ്റ്
എല്ലാ കേന്ദ്രസർക്കാർ പെൻഷൻകാർക്കും 2020 നവംബർ 1 മുതൽ 2020 ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻ സഹമന്ത്രി പറഞ്ഞു. 80 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പെൻഷൻകാർക്ക് 2020 ഒക്ടോബർ 1 മുതൽ 2020 ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഈ വിപുലീകൃത കാലയളവിൽ, പെൻഷൻ വിതരണം ചെയ്യുന്നത് തുടരും.
വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നിലവിലുള്ള സമയപരിധി ഇളവ് ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രായമായവർക്ക് വലിയ ആശ്വാസമായി മാറുമെന്ന് സിംഗ് പറഞ്ഞു. ബ്രാഞ്ചുകളിലെ തിരക്ക് ഒഴിവാക്കാൻ റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ (വി-സിഐപി) നടപ്പിലാക്കാൻ പെൻഷൻ വിതരണ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താവിന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്നതിനുള്ള ഇതര മാർഗ്ഗമായി വി-സിഐപി അനുവദിച്ചിരിക്കുന്നതായി ജനുവരി 9 ന് സെൻട്രൽ ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
ബാങ്ക് ശാഖകൾ സന്ദർശിച്ച് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും, എന്നിരുന്നാലും, പെൻഷനേഴ്സ് ക്ഷേമ വകുപ്പ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റാണ് പ്രോത്സാഹിപ്പിക്കുന്നത്. അത് വീട്ടിലിരുന്ന് തന്നെ പെൻഷൻകാർക്ക് നൽകാം. 80 വയസും അതിൽ കൂടുതലും പ്രായമുള്ള പെൻഷൻകാർക്ക് നവംബർ ഒന്നിന് പകരം ഒക്ടോബർ 1 മുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വകുപ്പ് കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications