യാത്രക്കാർക്ക് തിരിച്ചടിയായി ലഗേജ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ അമിതഭാരമുള്ള ലഗേജുകൾ കൊണ്ടുപോകുന്നവർക്ക് ഇനി മുതൽ വൻ തുക അധികമായി നൽകേണ്ടി വരും. വിമാന സർവീസുകളിലേതിന് സമാനമായ കർശന ലഗേജ് പരിശോധനയും നിയന്ത്രണവുമാണ് റെയിൽവേ നടപ്പിലാക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകളുമായി യാത്ര ചെയ്യുന്നത് ഇനി മുതൽ അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർ അധിക ചാർജ് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
"നിലവിൽ ലഗേജ് കൊണ്ടുപോകുന്നതിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്" എന്ന് റെയിൽവേ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പിന്തുടരുന്ന തരത്തിൽ നിശ്ചിത ലഗേജ് പരിധി കവിഞ്ഞാൽ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന പരമാവധി ലഗേജ് പരിധിയും, പണം അടക്കാതെ സൗജന്യമായി കൈവശം കരുതാവുന്ന പരിധിയും എത്രയെന്ന് അറിയാം;
1) ഫസ്റ്റ് എസി കോച്ചുകളിൽ കൊണ്ടു പോകാനാവുന്ന പരമാവധി ലഗേജ് പരിധി 150 കിലോഗ്രാം വരെയാണ്. എന്നാൽ സൗജന്യ പരിധി 70 കിലോ വരെയാണ്.
2) ഫസ്റ്റ് ക്ലാസ് / സെക്കൻഡ് എസി കോച്ചുകളിൽ യാത്രക്കാർക്ക് 100 കിലോഗ്രാം വരെ പരമാവധി ലഗേജ് പരിധിയുണ്ട്. സൗജന്യ പരിധി 50 കിലോഗ്രാം വരെയാണ്.
3) തേർഡ് എസി കോച്ച് / എസി ചെയർ കാർ എന്നീ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധിയും, സൗജന്യ പരിധിയും 40 കിലോഗ്രാം വരെയാണ്.
4) സ്ലീപ്പർ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധി 80 കിലോഗ്രാമും, സൗജന്യ പരിധി 40 കിലോഗ്രാമും ആണ്.
5) സെക്കൻ്ഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നവർ പരമാവധി സൂക്ഷിക്കാവുന്ന ലഗേജ് പരിധി കിലോയും, സൗജന്യ പരിധി 35 കിലോയും വരെയാണ്.

ഈ പരിധികളെ കുറിച്ച് യാത്രക്കാർ കൃത്യമായി അറിഞ്ഞിരിക്കണം. സൗജന്യ പരിധി കവിഞ്ഞാൽ പിന്നീട് കൈവശം വെക്കാവുന്ന പരമാവധി പരിധി വരെ നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. ഇത് ലഗേജ് നിരക്കിന്റെ 1.5 മടങ്ങായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
100 സെ.മീ x 60 സെ.മീ x 25 സെ.മീ വലിപ്പമുള്ള ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ വ്യക്തിഗത ലഗേജായി യാത്രക്കാരുടെ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും മന്ത്രി പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വലുപ്പമുള്ളവ ബ്രേക്ക് വാനിലോ പാർസൽ വാനിലോ ബുക്ക് ചെയ്ത് അയക്കണം.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ചിലവുകളെ അപ്രതീക്ഷിതമായി ബാധിക്കും. ട്രെയിൻ യാത്രക്കു പോലും ലഗേജിൻ്റെ ഭാരം നോക്കി യാത്ര ചെയ്യേണ്ട അവസ്ഥയാവുന്നത് നിരാശാജനകമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
