ഓഗസ്റ്റില്‍ ഇന്ത്യന്‍ കാര്‍ വിപണി 'പച്ച പിടിച്ചു'. പോയമാസം 2.6 ലക്ഷം സ്വകാര്യ കാറുകളാണ് രാജ്യത്തെ പ്രമുഖ 15 കമ്പനികള്‍ ചേര്‍ന്ന് വിറ്റത്. ഒരു വര്‍ഷം മുന്‍പുള്ള ചിത്രവുമായി താരതമ്യം ചെയ്താല്‍ ഇക്കുറി 11 ശതമാനം വളര്‍ച്ച കാര്‍ വില്‍പ്പനയില്‍ കണ്ടു. 2020 ഓഗസ്റ്റില്‍ 2.34 ലക്ഷം കാറുകളായിരുന്നു വിപണിയില്‍ വിറ്റുപോയത്. പതിവുപോലെ മാരുതിയാണ് പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ തമ്പുരാന്. കഴിഞ്ഞമാസം 1.03 ലക്ഷം കാറുകള്‍ മാരുതി വിപണിയില്‍ വിറ്റു. വില്‍പ്പനപ്പട്ടികയില്‍ രണ്ടാമതുള്ള ഹ്യുണ്ടായിയാകട്ടെ 46,866 യൂണിറ്റുകള്‍ വിപണിയിലെത്തിച്ചു.
പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞമാസം മാരുതിയുടെ വില്‍പ്പന കുറയുകയാണുണ്ടായത്. ഒരു വര്‍ഷം മുന്‍പ് 1.13 ലക്ഷം കാറുകള്‍ വില്ക്കാന് മാരുതിക്ക് സാധിച്ചിരുന്നു. ഇത്തവണ വാര്ഷികാടിസ്ഥാത്തിലുള്ള വില്‍പ്പനയിടിവ് 8.71 ശതമാനം. മാരുതിയുടെ മാര്‍ക്കറ്റ് വിഹിതത്തിലും തകര്‍ച്ച കാണാം. ഓഗസ്റ്റ് പിന്നിടുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ 39.66 ശതമാനം വിഹിതമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. പോയമാസം വൈദ്യുത ഘടകങ്ങളുടെ ലഭ്യതക്കുറവ് മാരുതിയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു.

2020 ഓഗസ്റ്റിലെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ ഹ്യുണ്ടായി പോയമാസം 2.31 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതേസമയം, കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം 19.6 ശതമാനത്തില്‍ നിന്നും 18.01 ശതമാനം കുറഞ്ഞു. പുതിയ കാസ്പര്‍ മൈക്രോ എസ്യുവിയുടെ അവതരണത്തിന്റെ തിരക്കിലാണ് ഈ മാസം ഹ്യുണ്ടായി. വിപണിയില്‍ ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ താരങ്ങളുമായാണ് ഹ്യുണ്ടായി കാസ്പറിന്റെ മത്സരം. മാരുതിയും ഹ്യുണ്ടായിയും കഴിഞ്ഞാല്‍ ടാറ്റ, കിയ, മഹീന്ദ്ര കമ്പനികളാണ് വില്‍പ്പനപ്പട്ടികയില്‍ യഥാക്രം ഇരിപ്പുറപ്പിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള ടാറ്റ 50 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കയ്യടക്കിക്കൊണ്ട് ഓഗസ്റ്റ് മാസം പിന്നിട്ടു. പോയമാസം 28,018 കാറുകളാണ് ടാറ്റ വിപണിയില്‍ വിറ്റത്. 2020 ഓഗസ്റ്റില്‍ ഇത് 18,583 യൂണിറ്റുകളായിരുന്നു. നെക്സോണ്‍, ആള്‍ട്രോസ്, ടിയാഗൊ, ഹാരിയര്‍, സഫാരി മോഡലുകളുടെ കൈപ്പിടിച്ചാണ് ടാറ്റയുടെ മുന്നേറ്റം. ഇതേസമയം, ജൂലായിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ വില്‍പ്പനയില്‍ കമ്പനി 7.2 ശതമാനം പിന്നാക്കം പോയി. ജൂലായില്‍ 30,184 യൂണിറ്റുകള്‍ വില്ക്കാന് ടാറ്റയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റ് വിഹിതം 7.9 ശതമാനത്തില്‍ നിന്നും 10.8 ശതമാനമായി കൂട്ടാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. എന്തായാലും സെപ്തംബറില്‍ ടാറ്റയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് പ്രമാണിച്ച് ഈ മാസം ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ടാറ്റ തീരുമാനിച്ചിട്ടുണ്ട്.
പോയമാസം 16,750 കാറുകളാണ് കിയ ഇന്ത്യയില്‍ വിറ്റത്. ഇതില്‍ത്തന്നെ സെല്‍റ്റോസ് എസ്യുവി 8,619 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് സമര്‍പ്പിച്ചു. സോണറ്റ് 7,752 യൂണിറ്റുകളുടെ വില്‍പ്പനയും കാര്‍ണിവല്‍ 379 യൂണിറ്റുകളുടെ വില്‍പ്പനയുമാണ് ഓഗസ്റ്റില്‍ കണ്ടെത്തിയത്. വാര്‍ഷിക വളര്‍ച്ച പരിശോധിച്ചാല്‍ 54.3 ശതമാനം ഉയര്‍ച്ച കിയ കൈപ്പിടിയിലാക്കിയത് കാണാം. ജൂലായിലെ കണക്കുകള്‍ വെച്ച് നോക്കിയാലും കിയ തേരോട്ടം തുടരുകയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 11 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ കിയക്ക് സാധിച്ചു. മഹീന്ദ്രയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. വാര്‍ഷികാടിസ്ഥാനത്തില്‍ 17.7 ശതമാനം വളര്‍ച്ച കുറിക്കുന്നുണ്ടെങ്കിലും ജൂലായിലെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 24.1 ശതമാനം തകര്‍ച്ച മഹീന്ദ്രയ്ക്ക് സംഭവിച്ചു. പോയമാസം 15,786 യൂണിറ്റുകളാണ് മഹീന്ദ്ര വിപണിയില്‍ വിറ്റത്. നിലവില്‍ കമ്പനിക്ക് 6.1 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്.
ടൊയോട്ട, ഹോണ്ട, റെനോ എന്നിവരാണ് വില്‍പ്പനപ്പട്ടികയിലെ അടുത്ത താരങ്ങള്‍. ജൂലായുമായി താരതമ്യം ചെയ്താല്‍ ഓഗസ്റ്റില്‍ ടൊയോട്ടയുടെ വില്‍പ്പന 2.5 ശതമാനവും റെനോയുടെ വില്‍പ്പന 0.9 ശതമാനവും ഇടിയുകയാണ് ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പുള്ള ചിത്രം വെച്ച് നോക്കിയാല്‍ ടൊയോട്ട 129.9 ശതമാനവും റെനോ 20.4 ശതമാനവും വീതം മുന്നേറി. ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയും കുറിച്ചിട്ടുണ്ട് 48.6 ശതമാനം വാര്‍ഷിക വളര്‍ച്ച. പുതിയ അമേസ്, സിറ്റി സെഡാനുകളെ ആശ്രയിച്ചാണ് ഹോണ്ടയുടെ വില്‍പ്പന മുന്നേറുന്നത്. ഈ അവസരത്തില്‍ ഓഗസ്റ്റിലെ കാര്‍ വില്‍പ്പന ചിത്രം ചുവടെ കാണാം.
- മാരുതി സുസുക്കി - 1,03,187
- ഹ്യുണ്ടായി - 46,866
- ടാറ്റ മോട്ടോര്‍സ് - 28,018
- കിയ - 16,750
- മഹീന്ദ്ര - 15,973
- ടൊയോട്ട - 12,772
- ഹോണ്ട - 11,177
- റെനോ - 9,703
- എംജി മോട്ടോര്‍ - 4,315
- സ്കോഡ - 3,829
- നിസാന്‍ - 3,209
- ഫോക്സ്വാഗണ് - 1,631
- ഫോര്‍ഡ് - 1,508
- ജീപ്പ് - 1,173
- സിട്രണ്‍ - 50
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
