ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ എല്ലായിടത്തും പതിവാണ്. യാത്രയ്ക്ക് അമിത തുക ഈടാക്കുക, മീറ്റർ ഇടാതിരിക്കുക തുടങ്ങി തർക്കത്തിന്‍റെ കാരണങ്ങൾ എന്തുമാകാം. എവിടെ ഓട്ടോ ഉണ്ടോ, അവിടെ യാത്രക്കാരുമായി തർക്കമുണ്ട് എന്ന് പറയുന്നതാണ് ശരി. എന്നാൽ നിങ്ങൾ ഒരു ബെംഗളൂരു മലയാളിയാണെങ്കിൽ നഗരത്തിലൂടെ ധൈര്യമായി ഓട്ടോയിൽ യാത്ര ചെയ്യാം. കാരണം ഓട്ടോ ഡ്രൈവര്‍ മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടി യതോടെ നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു ട്രാഫിക് പൊലീസ്.
കർശന നടപടികൾ
അമിത നിരക്ക് ഈടാക്കൽ, യാത്രക്കാരെ ഉപദ്രവിക്കൽ, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉണ്ടായാൽ കർശന നടപടികളുണ്ടാകുമെന്നാണ് ട്രാഫിക് പോലീസ് നൽകുന്ന മുന്നറിയിപ്പ്. മീറ്ററുകൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരിൽ നിന്ന് നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ പണം ഈടാക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) കാർത്തിക് റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നഗരത്തിലുടനീളമുള്ള യാത്രക്കാരിൽ നിന്ന് അമിത യാത്രാക്കൂലി ഈടാക്കൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം, ചില ഓട്ടോ ഡ്രൈവർമാരുടെ ഭീഷണി എന്നിവ ആരോപിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ഓട്ടോകളുടെ പെര്‍മിറ്റ് റദ്ദാക്കും
വെരിഫിക്കേഷന്‍ സ്റ്റിക്കര്‍ പ്രദര്‍ശിപ്പിക്കാത്ത ഓട്ടോകളുടെ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോ ഡ്രൈവര്‍മാരുടെ ഓട്ടോ പേരും വിലാസവും പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് ഉറപ്പ് വരുത്തും. ഇത് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് പരാതികള്‍ ട്രാഫിക് പൊലീസിന്റെ 'അസ്ത്രം' ആപ് വഴി നല്‍കാം. വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന ഓട്ടോകളിലും ഡ്രൈവറുടെ വിവരങ്ങള്‍ ഉള്‍പ്പെ ടുത്തണം. 2005ലാണ് നഗരപരിധിയിലെ ഓട്ടോകളില്‍ ഡിസ്‌പ്ലേ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

ഡ്രൈവറുടെ മേല്‍വിലാസം, ഫോട്ടോ, ലൈസന്‍സ്, റജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയാണ് ഡിസ്‌പ്ലേ കാര്‍ഡില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 68000 ഡിസ്‌പ്ലേ കാര്‍ഡുകളാണ് പുതു ക്കിയത്. ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കാര്‍ഡ് പുതുക്കി നല്‍കുന്നത്.
യൂണിഫോം ധരിക്കണം
നിരവധി ഓട്ടോ ഡ്രൈവർമാർ നിർബന്ധിത യൂണിഫോം ധരിക്കുന്നില്ലെന്നും ഇത് ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ, ഗതാഗത ചട്ടങ്ങൾ പ്രകാരം നിർബന്ധിതമാണെങ്കിലും വാഹനത്തിനുള്ളിൽ തിരിച്ചറിയൽ വിവരങ്ങൾ ഡ്രൈവർമാർ പ്രദർശിപ്പിക്കുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് കനത്ത പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലുടനീളമുള്ള ഓട്ടോറിക്ഷാ പ്രവർത്തനങ്ങളിൽ കർശനവും നിരന്തരവുമായ നിരീക്ഷണം നടത്താൻ പോലീസ് വകുപ്പിനും ഗതാഗത വകുപ്പിനും ജോയിന്റ് കമ്മീഷണർ നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ പരാതികളിൽ ഉടനടി പ്രതികരിക്കാനും നിയമലംഘകർക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗര യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകാന്‍ 5 വര്‍ഷത്തിനു ള്ളില്‍ 1.5 ലക്ഷം സിഎന്‍ജി, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കുടി പെര്‍മിറ്റ് നല്‍കാനാണു ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
More From GoodReturns

ബെംഗളൂരുവിലെ കുഴികൾ ഇനി എഐ കണ്ടെത്തും; അറ്റകുറ്റപ്പണിക്ക് കർശന സമയപരിധി!

ബംഗളൂരുവിൽ ഇന്ന് പവർ കട്ട്: നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications