മാര്‍ച്ചില്‍ കുതിച്ചുകയറി വാഹന വിപണി; കാറുകളും കമേഴ്യല്‍ വാഹനങ്ങളും, പക്ഷേ ഇരുചക്ര വാഹനങ്ങള്‍ക്ക് കിതപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തില്‍ വാഹന വിപണിയില്‍ വന്‍ ഉണര്‍വ്വെന്ന് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പനയിലും ഉണര്‍വ്വുണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പന ഇപ്പോഴും കിതപ്പിലാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാനഹനു വിപണി നേരിട്ടത്. ലോക്ക് ഡൗണില്‍ വില്‍പന പൂര്‍ണമായും നിലച്ചിരുന്നു. എന്തായാലും ഇപ്പോഴത്തെ മുന്നേറ്റത്തില്‍ വാഹന നിര്‍മാതാക്കളും ഏറെ ആശ്വാസത്തിലാണ്. വിശദാംശങ്ങള്‍...

 

എന്തുകൊണ്ട് കാറുകള്‍

എന്തുകൊണ്ട് കാറുകള്‍

പാസഞ്ചര്‍ കാറുകളുടെ വില്‍പനയില്‍ ആണ് വലിയ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. കൊവിഡിന് ശേഷം ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് മാറി സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. അത് തന്നെയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ വര്‍ദ്ധനയ്ക്ക് വഴിവച്ചതും.

125 ശതമാനം

125 ശതമാനം

കഴിഞ്ഞ വര്‍ഷത്തെ ഈ കാലഘട്ടത്തിലെ വില്‍പനയെ വച്ച് നോക്കുമ്പോള്‍ 125 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രധാനപ്പെട്ട 11 കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള കണക്കാണിത്. എന്നാല്‍ മാസം അടിസ്ഥാനത്തിലുള്ള വളര്‍ച്ച നാല് ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ വളര്‍ച്ച

മാരുതിയുടെ വളര്‍ച്ച

പാസഞ്ചര്‍ വാഹന നിര്‍മാണത്തില്‍ ഒന്നാം സ്ഥാനക്കാര്‍ മാരുതി സുസുകിയാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 92 ശതമാനം വളര്‍ച്ചയാണ് ഇവര്‍ നേടിയത്. മാസം കണക്കാക്കി നോക്കിയാല്‍ ഒരു ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും

ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും

ടാറ്റ മോട്ടേഴ്‌സിന്റെ ഇയര്‍ ഓണ്‍ ഇയര്‍ വളര്‍ച്ച 422 ശതമാനം ആണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ഈ കാലയളവില്‍ സ്വന്തമാക്കിയത് 394 ശതമാനം വളര്‍ച്ചയും. പാസഞ്ചര്‍ വാഹനങ്ങളുടെ ഉത്പാദന എണ്ണത്തിന്റെ കാര്യത്തില്‍ മാരുതി സുസുകിയ്ക്ക് താഴെയാണ് ടാറ്റയും മഹീന്ദ്രയും.

പുതിയ മോഡലുകളും പുതിയ നിയമവും

പുതിയ മോഡലുകളും പുതിയ നിയമവും

പുത്തന്‍ മോഡലുകളുടെ അവതരണവും എസ് യുവി മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളും എല്ലാം വാഹന വിപണിയുടെ ഉണര്‍വ്വിന് സഹായിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ഉപയോഗ കാലം സംബന്ധിച്ച പുതിയ നിയമവും ഒരു ഘടകമാണ്. ഇത് വരും മാസങ്ങളിലും വാഹന വിപണിയ്ക്ക് ഉണര്‍വ്വ് പകരും.

ട്രാക്ടര്‍ വില്‍പനയും

ട്രാക്ടര്‍ വില്‍പനയും

ട്രാക്ടര്‍ വില്‍പനയിലും വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര മാര്‍ച്ച് മാസത്തില്‍ മാത്രം വിറ്റത് 30,970 ട്രാക്ടറുകളാണ്. പ്രാദേശിക വില്‍പനയും കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഇയര്‍ ഓണ്‍ ഇയര്‍ കണക്കില്‍ 127.5 ശതമാനം വര്‍ദ്ധനയാണ് വില്‍പനയില്‍ ഉണ്ടായിട്ടുള്ളത്.

English summary

Auto market shows better growth in March 2021, but two wheeler sales still in crisis | മാര്‍ച്ചില്‍ കുതിച്ചുകയറി വാഹന വിപണി; കാറുകളും കമേഴ്യല്‍ വാഹനങ്ങളും, പക്ഷേ ഇരുചക്ര വാഹനങ്ങള്‍ക്ക് കിതപ്പ്

Auto market shows better growth in March 2021, but two wheeler sales still in crisis
Story first published: Friday, April 2, 2021, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X