ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വാഹന വ്യവസായം വിതരണക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ 2020 ൽ ഇന്ത്യയിൽ വാഹന ഉത്പാദനം 8.3 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിച്ച് സൊല്യൂഷൻസ് അറിയിച്ചു. രാജ്യത്ത് വൈറസ് പടർന്നാൽ ആഭ്യന്തര ഉൽപാദനത്തെയും ബാധിച്ചേക്കാം.
വൈറസ് ഉത്ഭവിച്ച ചൈനയിൽ, വാഹന നിർമ്മാതാക്കൾ അണുബാധ പടരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ഉൽപാദനം നിർത്തിവച്ചിരിക്കുകയാണ്. വൈറസ് രാജ്യമെമ്പാടും വ്യാപിക്കുകയാണെങ്കിൽ ഇന്ത്യയും സമാനമായ നയങ്ങൾ സ്വീകരിക്കുമെന്ന് ഫിച്ച് വ്യക്തമാക്കി. വലിയ തോതിലുള്ള പകർച്ചവ്യാധിയെ നേരിടാൻ ഇന്ത്യയുടെ ആരോഗ്യ രക്ഷാ സംവിധാനം വേണ്ടത്ര സജ്ജമല്ലാത്തതിനാൽ, റേറ്റിംഗ് ഏജൻസി "ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വാഹന മേഖലയിൽ ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഘടകങ്ങൾ ചൈന നിർമ്മിതമായതിനാൽ ഘടകങ്ങളുടെ വിതരണത്തിലെ മാന്ദ്യം ഇന്ത്യയിൽ ക്ഷാമത്തിലേക്ക് നയിക്കുകയും ഉൽപാദനം മന്ദഗതിയിലാക്കാനോ നിർത്താനോ വാഹന നിർമ്മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. തൽഫലമായി, ഇന്ത്യയിൽ വാഹന ഉത്പാദനം 2020 ൽ 8.3 ശതമാനം കുറയുമെന്നാണ് ഫിച്ച് പ്രവചിരിക്കുന്നത്.
പുതിയ വാഹനങ്ങളുടെ ആഭ്യന്തര ആവശ്യം ദുർബലമാകുന്നത് 2020 ലും ഇന്ത്യയുടെ വാഹന ഉത്പാദനം ചുരുങ്ങാൻ കാരണമാകുമെന്നും ഏജൻസി അറിയിച്ചു. ചൈനയാണ് ഇന്ത്യയിലേയ്ക്കുള്ള വാഹന ഘടകങ്ങളുടെ 10-30 ശതമാനം വരെ വിതരണം ചെയ്യുന്നത്. ഇന്ത്യയുടെ ഇവി സെഗ്മെൻറ് നോക്കുമ്പോൾ ഇത് രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാകാം. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് രാജ്യം 2020ലെ ബജറ്റിൽ അവതരിപ്പിച്ച നയങ്ങൾ പ്രാദേശിക ഇവി ഉൽപാദനത്തിന് ചില വിപരീത സാധ്യതകൾ നൽകുമെന്നും വ്യാപാര അപകടസാധ്യത വർദ്ധിക്കുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
