ആഗോളതലത്തില്‍ തന്നെ ഓട്ടോമൊബൈല്‍ മേഖല അതിന്റെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയും, ചിപ്പ് ദൗര്‍ലഭ്യവും ആ തിരിച്ചടിയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയില ഏറ
ആഗോളതലത്തില്‍ തന്നെ ഓട്ടോമൊബൈല്‍ മേഖല അതിന്റെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയും, ചിപ്പ് ദൗര്‍ലഭ്യവും ആ തിരിച്ചടിയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യയില ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധികളില്‍ നിന്നും മുക്തമല്ല.
മാരുതി സുസുക്കി
ആദ്യ ഘട്ടത്തില്‍ ചിപ്പ് ദൗര്‍ലഭ്യം കൈകാര്യം ചെയ്യുവാന്‍ മാരുതി സുസുക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് മാരുതിയുടെ വില്‍പ്പന താഴേക്ക് പോകുന്നത് എന്ന് നമുക്കിവിടെ ഒന്ന് പരിശോധിക്കാം.
നിര്‍മാണ ശേഷി
ചിപ്പ് ദൗര്‍ലഭ്യം കാരണം മാരുതി തങ്ങളുടെ നിര്‍മാണ ശേഷി കുറയ്ക്കുന്ന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ വര്‍ഷം ഉത്പാദ പദ്ധതിയുടെ 5 ശതമാനം ചുരുക്കുവാനായിരുന്നു കമ്പനി പദ്ധതി തയ്യാറാക്കിയത്. അത് ഏകദേശം 70,000 മുതല്‍ 80,000 വരെ വാഹനങ്ങള്‍ വരും. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ഏറെ ഉയര്‍ന്ന വെട്ടിച്ചുരുക്കലാണ് മാരുതി ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
ആഗസ്ത് മാസത്തില്‍
ആഗസ്ത് മാസത്തില്‍ മാത്രം 30 മുതല്‍ 40 ശതമാനം വരെ കുറവാണ് മാരുതിയുടെ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ആഗസ്ത് മാസത്തിലെ ഉത്പാദന ശേഷിയില്‍ നിന്നും 50,000 മുതല്‍ 60,000 കാറുകളുടെ കുറവാണിത്. ഒറ്റ മാസത്തില്‍ തന്നെ നിര്‍മാണത്തില്‍ ഇത്രയധികം കാറുകളുടെ നഷ്ടമാണ് മാരുതിയ്ക്ക് ഉണ്ടായിരിക്കുന്നത്.
ജൂലൈ - സെപ്തംബര്‍ പാദത്തില്‍
ആഗസ്ത് മാസത്തില്‍ 1,10,000 മുതല്‍ 1,20,000 യൂണിറ്റ് കാറുകള്‍ മാത്രമായിരിക്കും കമ്പനി ഉത്പാദിപ്പിക്കുക. ഗുജറാത്തിലെയും ഹരിയാനയിലെയും മാരുതിയുടെ പ്ലാന്റുകളില്‍ ദൗര്‍ലഭ്യം അഭിമുഖീകരിക്കുകയാണ്. ജൂലൈ - സെപ്തംബര്‍ പാദത്തില്‍ നിര്‍മാണ നഷ്ടം ഇപ്പോള്‍ 1,50,000 യൂണിറ്റുകള്‍ എന്ന ഉയര്‍ന്ന നിലയിലാണുള്ളത്.
കാര്‍ മോഡലുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകും
ഏതായാലും കമ്പനിയുടെ കാര്‍ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഉപയോക്താക്കളെ എങ്ങനെയാണ് ബാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഉത്പാദനത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ വലിയ ഇടിവ് വരുന്ന ഉത്സവ സീസണില്‍ ജനകീയ കാര്‍ മോഡലുകളുടെ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നുറപ്പാണ്. ഇതിനോടകം തന്നെ വളരെയധികം കാറുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണുള്ളത്. ഈ സാഹചര്യം കൂടുതല്‍ വഷളാകുവാനാണ് ഇനിയം സാധ്യത. എന്നാല്‍ അതേ സമയം എന്‍ട്രി ലെവല്‍ കാറുകളുടെ നിര്‍മാണത്തെ ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടില്ല.
വരും മാസങ്ങളിലും ഇതേ സാഹചര്യം തുടരും
വരും മാസങ്ങളിലും ഇതേ സാഹചര്യം തുടരുവാനാണ് സാധ്യത. മലേഷ്യയിലെ കോവിഡ് വ്യാപനവും തായ്വാനിലെ വരള്‍ച്ചയും സാഹചര്യത്തെ കൂടുതല്‍ മോശമാക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളാണ് ലോകത്തെമ്പാടുമുള്ള നിര്‍മാതാക്കള്‍ക്ക് സെമി കണ്ടക്ടറുകള്‍ വിതരണം ചെയ്യുന്നവയില്‍ മുന്‍നിരയിലുളളത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എംജി മോട്ടോഴ്സ്, ഫോര്‍ഡ് ഇന്ത്യ എന്നീ വാഹന നിര്‍മാണ കമ്പനികളും അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.
മഹീന്ദ്ര കമ്പനി
ഇവയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് മഹീന്ദ്രയാണ്. മഹീന്ദ്ര പുതുതായി ലോഞ്ച് ചെയ്ത എക്സ്യുവി 700, ഥാര്‍ എന്നിവയുടെ ഉത്പാദനം നടന്നിട്ടേയില്ല. ഒരു വാര്‍ഷത്തെ വെയ്റ്റിംഗ് ലിസ്റ്റാണ് ഈ വാഹനങ്ങള്ക്കുളളത്. മറ്റ് ബ്രാന്റുകളായ ഹുണ്ടായി ഗ്രൂപ്പ്, ടാപ്പ് എന്നിവയെയും അസംസ്കൃത വസ്തുക്കളിലെ ദൗര്ലഭ്യംപ്രതികൂലമായി ബാധിച്ചുവെങ്കിലും ഒരു പരിധി വരെ അവയ്ക്ക് മറി കടക്കുവാന്‍ സാധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
