വർദ്ധിച്ചുവരുന്ന ഇന്ധന ചിലവും വിദേശനാണ്യ വിനിമയ നിരക്കിന്റെ വ്യതിയാനവും എയർ ഇന്ത്യയുടെ നഷ്ടം വർദ്ധിപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. 2018-19 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ പ്രവർത്തന നഷ്ടം 4,685 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) ചിലവ് 7,363 കോടി രൂപയായിരുന്നു, 2018-19 വർഷത്തിൽ അത് 10,034 കോടി രൂപയായി, അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധന നിരക്കിൽ ഏകദേശം 28.9 ശതമാനം വർദ്ധനവ് ഉണ്ടായെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
വിനിമയ നിരക്കിലുണ്ടായ വ്യതിയാനം 2018-19 വർഷത്തിൽ എയർ ഇന്ത്യയുടെ ചിലവ് 772 കോടിയായി വർദ്ധിപ്പിച്ചുവെന്നും, 2017-18 ഇത് 31 കോടി രൂപയായിരുന്നെന്നും പൂരി പറഞ്ഞു. സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് ഹർദീപ് സിങ് പുരി മറുപടി നൽകിയിരുന്നു. കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരി വിൽക്കാൻ തീരുമാനിച്ചെങ്കിലും വാങ്ങാൻ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല.

ധനകാര്യ മന്ത്രാലയത്തിൽ നിന്ന് എയർ ഇന്ത്യയ്ക്ക് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിന്റെ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിനുള്ളില്‍ തന്നെ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
