സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതിന് ശേഷം മാത്രമേ വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിക്കാൻ പാടുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നിർദ്ദേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബുക്കിംഗ് നിർത്തി വച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ശനിയാഴ്ച്ച അറിയിച്ചിരുന്നു. എന്നാൽ വ്യോമയാന മന്ത്രായത്തിന്റെ നിർദ്ദേശം വന്നയുടൻ ബുക്കിംഗ് അവസാനിപ്പിച്ചു.
ബുക്കിംഗ് നിർത്തിവച്ചു
മെയ് 4 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാനങ്ങളിലും ജൂൺ 1 മുതൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് ആരംഭിച്ചതായാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ ഈ അറിയിപ്പ് പുറത്തുവന്ന് മണിക്കൂറുകൾക്കകം വ്യോമയാന മന്ത്രിയുടെ നിർദ്ദേശം എത്തി. ഇതിനെ തുടർന്ന് ബുക്കിംഗ് പിൻവലിച്ച് എയർ ഇന്ത്യ അധികൃതർ ഞായറാഴ്ച രംഗത്തെത്തി. എയർ ഇന്ത്യ എല്ലാ ബുക്കിംഗുകളും നിർത്തിവച്ചുവെന്നും ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും റദ്ദാക്കിയ ടിക്കറ്റിന്റെ തുക ക്രെഡിറ്റ് വൗച്ചറായി ലഭിക്കുമെന്നും വ്യക്തമാക്കി.
അറിയിപ്പ് പിൻവലിച്ചു
ഏപ്രിൽ 3 ന് ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ ഏപ്രിൽ 30 വരെ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളുടെ ബുക്കിംഗ് നിർത്തിയതായി അറിയിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ശനിയാഴ്ച്ച മുതലാണ് "2020 മെയ് 4 മുതൽ തിരഞ്ഞെടുത്ത ആഭ്യന്തര വിമാന സർവീസുകൾക്കും 2020 ജൂൺ 1 മുതൽ യാത്രയ്ക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കുമുള്ള ബുക്കിംഗ് തുറന്നിരിക്കുന്നു." എന്ന അറിയിപ്പ് എത്തിയത്. എന്നാൽ ഇന്നലെ വെബ്സൈറ്റിൽ നിന്ന് അറിയിപ്പ് നീക്കംചെയ്‌തു.
റീഫണ്ട്
സ്വകാര്യമേഖലയിലെ എയർലൈൻസുകളും മെയ് 4 മുതൽ ബുക്കിംഗ് തുടരും. ലോക്ക്ഡൗൺ കാരണം റദ്ദാക്കിയ വിമാനങ്ങൾക്ക് ഇന്ത്യൻ എയർലൈൻസ് റീഫണ്ട് നൽകുന്നില്ലെന്നും പകരം ഭാവി യാത്രയ്ക്ക് ക്രെഡിറ്റ് വൗച്ചറുകൾ നൽകുകയാണെന്നും നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരുന്നു. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തിൽ ബുക്കിംഗ് നടത്തിയ മുഴുവൻ യാത്രക്കാർക്കും മുഴുവൻ റീഫണ്ടും നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൌൺ
ലോക്ക്ഡൌൺ കാലയളവിൽ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വാണിജ്യ പാസഞ്ചർ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ കാലയളവിൽ കാർഗോ ഫ്ലൈറ്റുകളും ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകളും മാത്രമേ അനുവദിച്ചിട്ടുള്ളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications