കേരളത്തിന് വൻ കുതിപ്പ്! 150 കോടിയുടെ ലോജിസ്റ്റിക്സ് പാർക്കുമായി അവിഗ്ന ഗ്രൂപ്പ്: 1,500 പേർക്ക് തൊഴിലവസരം!

വെയർഹൗസ് ആൻഡ് ലോജിസ്റ്റിക് മേഖലയിലെ ഒരു പ്രധാന കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവി​ഗ്ന ​ഗ്രൂപ്പ്. ഇത് രാജ്യത്തെ പ്രമുഖ കമ്പനികളിൽ തന്നെ ശ്രദ്ധേയമാണ് ഒരു ​ഗ്രൂപ്പാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു അവി​ഗ്ന ​ഗ്രൂപ്പ് ഇപ്പോൾ കേരളത്തിലേക്കും വരുന്നു. അതെ, കേരളത്തിൽ അതിവേ​ഗം വളർന്നു കൊണ്ടിരിക്കുന്ന എറണാകുളത്താണ് അവി​ഗ്ന ​ഗ്രൂപ്പ് സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നത്.

150 കോടി രൂപ ചിലവിൽ അങ്കമാലി പുളിയനത്ത് അവി​ഗ്ന ​ഗ്രൂപ്പിൻ്റെ ലോജിസ്റ്റിക് പാർക്ക് വരുന്നു. നിർമ്മാണം പൂർത്തിയാക്കിയ പാർക്കിൻ്റെ ഉദ്ഘാടനം ഇന്ന് നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. അവി​ഗ്ന ​ഗ്രൂപ്പ് കേരളത്തിലേക്ക് എത്തുന്നതോടെ അത് സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് പ്രധാന വഴികാട്ടിയാവും. കളമശേരിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന അദാനി ലോജിസ്റ്റിക്സ് പാർക്കിനു പുറമേയാണ് പുതിയത് വരുന്നത്.

21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് അവി​ഗ്ന ​ഗ്രൂപ്പ് ലോജിസ്റ്റിക്സ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും ഈ പാർക്ക് തൊഴിൽ അവസരമൊരുക്കുന്നു. നിരവധി ആളുകൾക്ക് ഒരേസമയം തൊഴിലവസരം ലഭിക്കുന്നതിലൂടെ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചക്കും ഈ പാർക്ക് കാരണമായേക്കും.

കേരളത്തിന് വൻ കുതിപ്പ്! 150 കോടിയുടെ ലോജിസ്റ്റിക്സ് പാർക്കുമായി അവിഗ്ന ഗ്രൂപ്പ്

കേരളത്തെ ഒരു ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രം​ഗത്ത് വലിയ നേട്ടത്തിന് തുടക്കമിടും. നിലവിൽ ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആ​ഗോള വൻകിട കമ്പനികൾ ഈ പാർക്കിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.

ദക്ഷിണേന്ത്യയിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. അവി​ഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ്. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള അവി​ഗ്ന ​ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. വാര്‍ത്താസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ പങ്കെടുത്തു.

ഇന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. നിരവധി മറ്റു അതിഥികളും ചടങ്ങിൽ പങ്കെടുത്തു. കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള നിരവധി പദ്ധതികൾ സർക്കാർ പിന്തുണക്കുന്നുണ്ട്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഈ സംരംഭം വിവിധ മേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ സഹായിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X