നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മാറ്റി നിർത്താൻ സാധിക്കാത്ത ഒരു സാമ്പത്തിക ഉപകരണമായി മാറി കഴിഞ്ഞു ക്രെഡിറ്റ് കാർഡുകൾ. വരുമാന ചട്ടകൂടുകൾ പൊളിച്ച് എല്ലാവരിലേക്കും ക്രെഡിറ്റ് കാർഡുകൾ എത്തികഴിഞ്ഞു. എന്നാൽ വിവേകത്തോടെ വേണം ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യാൻ എന്ന കാര്യം ആരും മറന്നുപോകേണ്ട.
ആദായനികുതി നോട്ടീസ് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ 7 ഇടപാടുകൾ അബദ്ധത്തിൽ പോലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യരുത്. ഇത്തരം ചില ഇടപാടുകൾ നടത്തിയാൽ ആദായനികുതി വകുപ്പിന്റെ നേരിട്ടുള്ള ശ്രദ്ധയിൽപ്പെടാം. അത്തരം ഇടപാടുകളാണെങ്കിൽ, ഒരു സിഎയ്ക്ക് പോലും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. അത് ഏതൊക്കെയെന്ന് നോക്കാം.
വിദേശ യാത്രയ്ക്കുള്ള ഭാരിച്ച ചെലവ്: ഒരു വർഷത്തിൽ നിങ്ങൾ വിദേശ യാത്രകൾക്കായി 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ, അതിറെ ഡാറ്റ ആദായനികുതി വകുപ്പിലേക്ക് പോകുന്നു.

ക്രെഡിറ്റ് കാർഡിന് വലിയ ചെലവ്: ഒരു ക്രെഡിറ്റ് കാർഡിന് നിങ്ങൾ പ്രതിവർഷം 2 ലക്ഷത്തിൽ കൂടുതൽ രൂപ ചെലവഴിക്കുകയാണെങ്കിൽ, ആദായനികുതി വകുപ്പ് നിങ്ങളെ നിരീക്ഷിക്കുന്നു. വലിയ ഇടപാടുകൾ വകുപ്പിറെ ശ്രദ്ധയാകർഷിച്ചേക്കാം.
മ്യൂച്വൽ ഫണ്ടുകളിലും ഷെയറുകളിലും ഉയർന്ന നിക്ഷേപം: ഒരു വർഷത്തിൽ നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിലോ ഷെയറുകളിലോ ബോണ്ടുകളിലോ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ആദായനികുതി വകുപ്പ് നിങ്ങൾക്ക് നോട്ടീസ് അയക്കാം.
ഉയര്‍ന്ന വസ്തു നിക്ഷേപം: 30 ലക്ഷമോ അതിൽ കൂടുതലോ മൂല്യമുള്ള ഒരു വസ്തു നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ സ്വയമേവ ആദായനികുതിയിൽ എത്തുന്നു.
വലിയ പണ നിക്ഷേപം: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വലിയ തുക നിക്ഷേപിക്കുന്നത് ആദായ നികുതി വകുപ്പിറെ ശ്രദ്ധ ആകർഷിക്കും. 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചാൽ നോട്ടീസ് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും.
വലിയ തുകയുടെ ബിസിനസ് ഇടപാട്: പണമായി നടത്തുന്ന ബിസിനസ്സ് ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു. 50,000 രൂപയിൽ കൂടുതലുള്ള ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഡിപ്പാർട്ട്‌മെന്റിന് നിങ്ങളോട് ആവശ്യപ്പെടാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications