ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ്, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ (സിഎഫ്ഒ) ജയറാം ശ്രീധരൻ രാജിവച്ചു. മറ്റ് തൊഴിൽ അവസരങ്ങൾ നേടുന്നതിന് വേണ്ടിയാണ് അദ്ദേഹം ബാങ്കിന്റെ സേവനങ്ങളിൽ നിന്ന് രാജിവച്ചതെന്ന് ആക്സിസ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ശ്രീധരൻ മൂന്ന് മാസത്തെ നോട്ടീസ് കാലയളവിൽ ബാങ്കിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്ത് തന്നെ തുടരുമെന്നും ആക്സിസ് ബാങ്ക് കൂട്ടിച്ചേർത്തു.
ജയറാം ശ്രീധരന് പകരക്കാരനെ കണ്ടെത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും ബാങ്ക് വ്യക്തമാക്കി. ഗ്രൂപ്പ് എക്സിക്യൂട്ടീവ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നീ നിലകളിൽ ജയറാം ശ്രീധരൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെക്കുറിച്ചും ബാങ്ക് പ്രസ്താവനയിൽ രേഖപ്പെടുത്തി. ഭാവിയിൽ അദ്ദേഹത്തിന് ഏറ്റവും മികച്ചത് നേരുന്നുവെന്ന് ആക്സിസ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

റിച്ച്മണ്ട് ആസ്ഥാനമായുള്ള ഉപഭോക്തൃ ബാങ്കായ ക്യാപിറ്റൽ വൺ ഫിനാൻഷ്യൽയിൽ നിന്ന് 2010 ജൂണിലാണ് അദ്ദേഹം ആക്സിസ് ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. മുമ്പ് ഐസിഐസിഐ ബാങ്കിലും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ രണ്ട് പതിറ്റാണ്ടോളം പരിചയ സമ്പത്തുള്ള ജയറാം ശ്രീധരനെ 2015 ഒക്ടോബറിലാണ് ആക്സിസ് ബാങ്ക് നിലവിലെ സ്ഥാനത്തേക്ക് ഉയർത്തിയത്.
തുടക്കത്തിൽ ആക്സിസ് ബാങ്കിലെ റീട്ടെയിൽ വായ്പ, പേയ്മെന്റ് വിഭാഗം പ്രസിഡന്റായിരുന്നു അദ്ദേഹം. ഐഐടി ഡൽഹിയിൽ നിന്ന് ബിരുദവും ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദാനന്തര ബിരുദവുമാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
