യുവജനങ്ങള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഇന്ത്യന്‍ യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിങ്‌സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ അല്ലെങ്കില്‍ അത്രയും തന്നെ തുക ഓരോ മാസവും ലിബര്‍ട്ടി ഡെബിറ്റ് കാര്‍ഡ് വഴി ചെലവഴിക്കാനോ അവസരം നല്‍കുന്നു. വര്‍ഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും അക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവ് കവറേജിലുണ്ട്. ഇത്തരത്തില്‍ കവറേജുള്ള രാജ്യത്തെ ആദ്യ സേവിങ്‌സ് അക്കൗണ്ടാണിത്.

യുവജനങ്ങള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട്

35 വയസില്‍ താഴെയുള്ള വര്‍ക്കിങ് ക്ലാസിന്റെ ജീവിതശൈലിക്ക് അനുയോജ്യമായിട്ടാണ് ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ലിബര്‍ട്ടി അക്കൗണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ വാരാന്ത്യവും ഭക്ഷണം, വിനോദം, ഷോപ്പിങ്, യാത്ര തുടങ്ങിയവയ്ക്കായി ചെലവഴിച്ചതിന്റെ 5 ശതമാനം കാഷ് ബാക്ക് ലഭിക്കും. വാര്‍ഷികമായി ലഭിക്കുന്ന 15,000 രൂപയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇത്. വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്ക് സ്ഥിരമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നവീകരിക്കുകയാണ്, മാത്രമല്ല ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട്, ആക്‌സിസ് ബാങ്ക് റീടെയ്ല്‍ ലയബിലിറ്റീസ് & ഡയറക്റ്റ് ബാങ്കിങ് പ്രൊഡക്ട്‌സ്, ഇവിപി പ്രവീണ്‍ ഭട്ട് പറഞ്ഞു.

നേരത്തെ, പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വിഭിന്നമായ പുതിയ ഒരു തൊഴില്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ച് ആക്സിസ് ബാങ്ക് ശ്രദ്ധനേടിയിരുന്നു. ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ച്ച ഉറപ്പുനല്‍കുന്ന ജിഗ്-എ പ്ലാറ്റ്‌ഫോം പ്രഗല്‍ഭരായ ആളുകള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യും. ഡിജിറ്റല്‍ ബാങ്കിംഗ്, ടെക്‌നോളജി, റിസ്‌ക് മോഡലിംഗ്, വെര്‍ച്വല്‍ സെയില്‍സ്, ഓഡിറ്റ്, ക്രെഡിറ്റ് പോളിസി എന്നീ മേഖലകളില്‍ ജിഗ്-എയ്ക്ക് വലിയ സാധ്യതകളുണ്ട്.

Read more about: axis bank
English summary

Axis Bank Introduces Liberty Savings Account For The Indian Youth

Axis Bank Introduces Liberty Savings Account For The Indian Youth. Read in Malayalam.
Story first published: Wednesday, August 26, 2020, 19:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X