കൊച്ചി: ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പ്രതിദിനം ഉപയോഗിക്കുന്ന വിഭാഗങ്ങളില്‍ 4-5 ശതമാനം കാഷ്ബാക്ക് നല്കുന്ന ആക്സിസ് ബാങ്കിന്റെ എയ്സ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മൊബൈല്‍ റീചാര്‍ജ്, ബില്‍ അടക്കല്‍ തുടങ്ങിയവ ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോള്‍ അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 4-5 ശതമാനം കാഷ്ബാക്കാണു ലഭിക്കുക. സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്ക്കറ്റ്, ഗ്രോഫേഴ്സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണിങ്ങനെ കാഷ്ബാക്ക് ലഭിക്കുന്നത്. മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും.

കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകള്‍ എയ്സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകര്‍ഷകമാണ്. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റല്‍ ടോക്കണ്‍ വഴി പണമടക്കല്‍ നടത്താം. കാര്‍ഡ് വിവരങ്ങള്‍ പങ്കു വെക്കാതെ തന്നെ ഇതു ചെയ്യാം.
ഈ കാര്‍ഡിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമല്ല, ഡിജിറ്റല്‍ ഇടപാടു നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായതും കൂടിയാണ് എയ്സ് കാര്‍ഡെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ്സ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഗൂഗിള്‍ പേ വഴി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്സിസ് ബാങ്കുമായും വീസയുമായും സഹകരിച്ച് പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കാനാവുന്നുവെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗൂഗിള്‍ പേ സീനിയര്‍ ഡയറക്ടര്‍ അംബരീഷ് കെന്‍ഘെ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ലഭിക്കാനും ഇതിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ഉപഭോക്താക്കളുടെ മനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും ലളിതവും സുരക്ഷിതവുമായ സൗകര്യങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും വീസ ഇന്ത്യാ ദക്ഷിണേഷ്യാ ഗ്രൂപ് കണ്ട്രി മാനേജര്‍ ടി ആര് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
