കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വിഭിന്നമായ പുതിയ ഒരു തൊഴില്‍ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചു. ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം പുറത്തിറക്കിയിരിക്കുന്നത്. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ച്ച ഉറപ്പുനല്‍കുന്ന ഈ പ്ലാറ്റ്ഫോം പ്രഗല്ഭരായ ആളുകള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യും.

കൊവിഡ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി തൊഴില്‍ മേഖലയില്‍ അതിദ്രുതമായ പരിവര്‍ത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആക്സിസ് ബാങ്കിന്റെ വൈവിധ്യമാര്‍ന്ന നൈപുണ്യ ആവശ്യകതകളെ നിറവേറ്റുന്ന ഒരു സംയോജിത വര്‍ക്ക് മോഡലും സംവിധാനവും ആണ് 'ജിഗ്-എ ഓപ്പര്‍ച്യുനിറ്റീസ്'. ഡിജിറ്റല്‍ ബാങ്കിംഗ്, ടെക്നോളജി, റിസ്ക് മോഡലിംഗ്, വെര്‍ച്വല്‍ സെയില്‍സ്, ഓഡിറ്റ്, ക്രെഡിറ്റ് പോളിസി എന്നീ മേഖലകളില്‍ ഇതിന് വലിയ സാധ്യതകളുണ്ട്.
'ഒരു മികച്ച പ്ലാറ്റ്ഫോമാണ് ജിഗ്-എ ഓപ്പര്‍ച്യൂണിറ്റീസ്. ഭാവിയിലെ പ്രവര്‍ത്തനത്തിന്റെ ദിശ നിര്‍ണയിക്കുന്ന ഒന്നാണിത്. ഇതിന് ആക്സിസ് ബാങ്ക് നേതൃത്വം നല്‍കുന്നത് വളരെയധികം സ്വാഗതാര്‍ഹമാണ്' എന്നും ആക്സിസ് ബാങ്ക് ഫൗണ്ടേഷന് ചെയര്മാന് എസ് രാമോദരൈ പറഞ്ഞു.
രാജ്യത്തെ എവിടെയിരുന്നും ഈ പ്ലാറ്റ്ഫോമിലൂടെ നൈപുണ്യം ഉള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ജോലി നിര്‍വഹിക്കാന്‍ സാധിക്കും. കഴിവ് ഉള്ള ആളുകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ പുതിയ സംവിധാനം സഹായകരമാകും. ചെറിയ നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടുന്നതിന് ജിഗ്-എ അവസരമൊരുക്കും. പ്രതിഭകളായ ആളുകള്‍ക്ക് തൊഴിലുകള്‍ ലഭിക്കാതിരിക്കാന്‍ ഉള്ള സാഹചര്യം ഇല്ലാതാക്കുകയും ഏതു പ്രദേശത്തുള്ള ഒരാള്‍ക്കും അവിടെ നിന്നുകൊണ്ട് തന്നെ ജോലി ചെയ്ത് അഭിവൃദ്ധി നേടാമെന്നും ജിഗ്-എ ഉറപ്പു വരുത്തും. കുടുംബസ്ഥകളായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെല്ലാം നൈപുണ്യമുള്ളവരുടെ കൂട്ടത്തില്‍ എത്തുന്നതോടെ അവര്‍കൂടി പരിഗണിക്കപ്പെടുന്നുമെന്ന് ബാങ്ക് വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
