കൊച്ചി: ഇടപാടുകാര്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്സ്ആപ്പ് വഴി നല്‍കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പും പങ്കാളിത്തം ആരംഭിച്ചു.
അക്കൗണ്ട് ബാലന്‍സ്, അടുത്തിടെ നടത്തിയ ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് അടവ്, എഫ്ഡി, റെക്കറിംഗ് ഡിപ്പോസിറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ക്കു പുറമേ അന്വേഷണങ്ങള്‍ക്കു തത്സമയം മറുപടിയും ലഭിക്കുന്ന സേവനങ്ങളാണ് വാട്ട്സ്ആപ്പ് വഴി ബാങ്ക് ലഭ്യമാക്കുന്നത്.

ബാങ്കിംഗ് ഇടപാടുകള്‍, അടുത്തുള്ള ശാഖ, എടിഎം, വായ്പ നല്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണങ്ങള്‍, വിവിധ ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കുള്ള അപേക്ഷ തുടങ്ങിയവയെല്ലാം വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിച്ച് നടത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനും വാട്ട്സ്ആപ്പ് ബാങ്ക് വഴി സാധിക്കും.
ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും ആക്സിസ് ബാങ്ക് വാട്ട്സ്ആപ്പ് ബാങ്കിംഗ് ലഭ്യമായിരിക്കും. ഉപഭോക്താക്കളെ കൂടുതല്‍ ശ്രദ്ധിക്കുകയും നിരന്തരമായ നവീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന തത്ത്വത്തിന് അനുസൃതമായാണ് ബാങ്ക് വാട്ട്സ്ആപ്പ് ബാങ്കിംഗ് അവതരിപ്പിച്ചിട്ടുള്ളത്. പൂര്‍ണ സുരക്ഷിയോടെയാണ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ ജീവതത്തില്‍ തങ്ങള്‍ക്കു വഹിക്കാവുന്ന സ്ഥാനം പുനര്‍നിര്‍വചിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുമായുള്ള ബന്ധത്തില്‍ പുതിയൊരു തലം സൃഷ്ടിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയാസങ്ങളില്ലാതെ വ്യക്തിഗത അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു, ആക്സിസ് ബാങ്ക് ഇവിപിയും ഡിജിറ്റല്‍ ബാങ്കിംഗ് മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു.
വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ 7036165000 എന്ന നമ്പറിലേക്ക് 'ഹായ്' അയച്ചാല്‍ മതി.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
