ന്യൂഡൽഹി: ആക്സിസ് ബാങ്ക് ത്രീ ഇൻ വൺ മെറ്റാലിക് കാർഡ് പുറത്തിറക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് ഡെബിറ്റ്, ക്രെഡിറ്റ്, ഫോറെക്സ് കാർഡുകളായി ഉപയോഗിക്കാൻ കഴിയും. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ബർഗണ്ടി പ്രൈവറ്റാണ് ഈ പുതിയ കാർഡ് അവതരിപ്പിക്കുന്നത്. പ്രധാനമായും അതിസമ്പന്നരായ ഇന്ത്യക്കാരെ ലക്ഷ്യമാക്കിയാണ് ബർഗണ്ടി പ്രൈവറ്റ് മെറ്റാലിക് കാർഡ് പുറത്തിറക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ്, ഫോറെക്സ് കാർഡുകളുടെ വ്യത്യസ്ത ഉപയോഗം ആക്‌സിസ് ബാങ്കിന്റെ പുതിയ മെറ്റാലിക് കാർഡ് ഉപയോഗിച്ച് ചെയ്യാൻ കഴിയും. ബാങ്കിന്റെ സമ്പന്നരായ ഇടപാടുകാർക്കാണ് 'മെറ്റാലിക് കാര്‍ഡ്' കൂടുതൽ ഉപയോഗപ്പെടുക. ബർഗണ്ടി പ്രൈവറ്റ് ഉപഭോക്താക്കൾക്ക് ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും അവരുടെ സാമ്പത്തിക ഇടപാടുകൾ പരിധികളില്ലാതെ നടത്താൻ ഈ ഓൾ-ഇൻ-വൺ കാർഡ് സഹായിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായാണ് ഒരു ബാങ്ക് ഇങ്ങനെ ത്രീ ഇൻ വൺ ഉപയോഗമുള്ള കാർഡ് അവതരിപ്പിക്കുന്നത്. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപം, ബാങ്കിംഗ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് ഉപദേശങ്ങൾ തുടങ്ങി ബാങ്കിന് കീഴിൽ വരുന്ന എല്ലാ നിയമപരമായ ആവശ്യങ്ങളും ഒരേ മേൽക്കൂരയ്‌ക്ക് കീഴിൽ നിറവേറ്റാനാണ് ബാങ്ക് ഇതിലൂടെ പദ്ധതിയിടുന്നത്.
എച്ച്‌എൻഐ (ഉയർന്ന ആസ്‌തിയുള്ള വ്യക്തികൾ) ഇടപാടുകാർക്കായി അവതരിപ്പിക്കുന്ന മെറ്റൽ ക്രെഡിറ്റ് കാർഡ് വഴി സൗജന്യമായി പണം പിൻവലിക്കാനും വിദേശ കറൻസി ഇടപാടുകൾക്ക് സീറോ പ്രോസസ്സിംഗ് ചാർജ് സൗകര്യവും അനുവദിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications