കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, രണ്ടു വര്‍ഷമോ അതിനു മുകളിലോ ഉള്ള ഡിപ്പോസിറ്റുകള്‍ കാലാവധിക്കു മുമ്പേ അവസാനിപ്പിക്കുന്നതിനുണ്ടായിരുന്ന പിഴ ഉപേക്ഷിച്ചു. ആവശ്യമെങ്കില്‍ രണ്ടുവര്‍ഷത്തിനു മുകളിലുള്ള ഡിപ്പോസിറ്റ് പതിനഞ്ചു മാസത്തിനുശേഷം പിഴയില്ലാതെ പൂര്‍ണമായും നിക്ഷേപകര്‍ക്ക് മടക്കി എടുക്കാം.
2020 ഡിസംബര്‍ 15നുശേഷം ആരംഭിച്ചിട്ടുള്ള പുതിയ നിക്ഷേപത്തിനും പുതുക്കലിനും ഇതു ബാധകമായിരക്കുമെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലയബളിറ്റീസ് ആന്‍ഡ് ഡയറക്ടര്‍ ബാങ്കിംഗ് പ്രോഡക്ട്സ് ഇവിപി പ്രവീണ്‍ ഭട്ട് അറിയിച്ചു. പെട്ടെന്നു പണം ആവശ്യം വന്നാല്‍ ആശങ്കപ്പെടാതെ തന്നെ ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുതിയ ഉത്പന്നത്തിന്റെ ലക്ഷ്യമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

ടേം ഡിപ്പോസിന്റെ 25 ശതമാനം വരെയുള്ള ആദ്യ പിന്‍വലിക്കലിനും പിഴ നല്‍കേണ്ടതില്ല. വളരെ ആകര്‍ഷകമായ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് ടേം ഡിപ്പോസിറ്റുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. സ്ഥിരം, റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ക്ക്, സഞ്ചിത പ്രതിമാസ, ത്രൈമാസ കാലയളവുകളില്‍ പലിശ സ്വീകരിക്കുവാനുള്ള ഓപ്ഷനുകളും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. പിഴ കൂടാതെ ടേം ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കുവാന്‍ റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ആദ്യമായിട്ടാണ് ഇത്തരത്തില്‍ വാഗ്ദാനം ലഭിക്കുന്നത്.
നേരത്തെ, സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകളും ആക്സിസ് ബാങ്ക് പരിഷ്കരിച്ചിരുന്നു. 7 ദിവസത്തിനും 29 ദിവസത്തിനുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് രണ്ടര ശതമാനം പലിശനിരക്കാണ് ബാങ്ക് നൽകുന്നത്. 30 ദിവസത്തിനും 3 മാസത്തിനുമിടയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മൂന്നു ശതമാനം പലിശയും 6 മുതൽ 11 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയും ആക്സിസ് ബാങ്ക് ഇപ്പോൾ ഉറപ്പുവരുത്തുന്നുണ്ട്. സ്ഥിരനിക്ഷേപം ഒരു വർഷം കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ ഉപഭോക്താവിന് 5.15 ശതമാനം പലിശനിരക്ക് ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications