മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിലെ 29% ഓഹരി ഏറ്റെടുക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്‌

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 29 ശതമാനം ഓഹരി വാങ്ങുമെന്ന് ആക്‌സിസ് ബാങ്ക് ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖല ബാങ്കായ ആക്‌സിസിന്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിലെ മൊത്തം ഓഹരി 30 ശതമാനത്തിലേക്ക് എത്തിക്കാന്‍ ഇത് സഹായകമാവും. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് നിലവില്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍ 72.5 ശതമാനം ഓഹരിയുണ്ട്. മിത്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് (എംഎസ്എ) 25.5 ശതമാനം ഓഹരിയും. ലൈഫ് ഇന്‍ഷുററില്‍ ഒരു ചെറിയ ശതമാനം ഓഹരിയാണ് ഇതുവരെ ആക്‌സിസ് ബാങ്കിന് ഉണ്ടായിരുന്നത്.

ആക്‌സിസ് ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കും, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുററുമാണ്. ഇടപാടുകളെല്ലാം പൂര്‍ത്തിയായ ശേഷം, മാക്‌സ് ഫ്ിനാന്‍ഷ്യല്‍ സര്‍വീസും ആക്‌സിസ് ബാങ്കും ചേര്‍ന്നുള്ള 70:30 ആനുപാതത്തിലുള്ള സംയുക്ത സംരംഭമായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് മാറും. നിര്‍ദിഷ്ട ഇടപാടുകള്‍ ആവശ്യമായ കോര്‍പ്പറേറ്റ്, റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിന് വിധേയമാണ്.

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിലെ 29% ഓഹരി ഏറ്റെടുക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്‌

2019 -ല്‍ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് 19,987 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നു. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ആറ് മുതല്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് ആക്‌സിസ് ബാങ്ക് പ്രതീക്ഷിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സും ആക്‌സിസ് ബാങ്കും ബിസിനസ് ബന്ധം പുലര്‍ത്തുന്നുണ്ട്.

ഇത് 19 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാല സമ്പാദ്യവും സംരക്ഷണ ഉത്പ്പന്നങ്ങളും നല്‍കുന്നു. ഈ പരസ്പര സഹകരണത്തിലൂടെ ആകെ മൊത്തം 38,000 കോടി രൂപയുടെ പ്രീമിയം സൃഷ്ടിക്കാന്‍ കമ്പനിയ്ക്കായി. 'നിലവിലെ പരിതസ്ഥിതി പ്രതികൂലമായിട്ടും, ഇന്ത്യയുടെ ദീര്‍ഘകാല ലൈഫ് ഇന്‍ഷുറന്‍സ് ഇടത്തിന്റെ പ്രതീക്ഷകളില്‍ ഞങ്ങള്‍ തുടര്‍ന്നും വിശ്വസിക്കുന്നു.

ഈ സംയുക്ത സംരംഭം മാക്‌സ് ലൈഫുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തവും ഉയര്‍ന്ന പ്രകടനവും കണക്കിലെടുക്കുമ്പോള്‍ ഞങ്ങളുടെ പങ്കാളികള്‍ക്ക് വളരെയധികം മൂല്യം സൃഷ്ടിക്കുന്നതായി ഞങ്ങള്‍ വിലയിരുത്തുന്നു,' ഇടപാട് പ്രഖ്യാപിച്ചുകൊണ്ട് ആക്‌സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. മെച്ചപ്പെട്ട സംയോജിത ടീമുകളിലേക്കും ഇന്‍ഫ്രാസ്ട്രക്ചറിലേക്കും നയിക്കാന്‍ ഈ പരസ്പര സഹകരണം ഞങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X