ഇന്ന് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്. എല്ലാ തരം വ്യക്തികളും തങ്ങളുടെ ദിവസേനയുള്ള ആവശ്യങ്ങൾക്കു പോലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്. ഈയിടെ വിവിധ ക്രെഡിറ്റ് കാർഡുകൾക്ക് പലതരം മാറ്റങ്ങൾ വന്നിരുന്നു. അതിന്റെ ഉപയോഗത്തിലും പരിധിയും ചാർജിലുമെല്ലാം മാറ്റങ്ങൾ വന്നിരുന്നു. ഇപ്പോൾ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനും ചില മാറ്റങ്ങൾ വരുന്നു. നിങ്ങൾക്കും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഈ കാര്യം ശ്രദ്ധിക്കൂ.
2024 ഡിസംബർ 20 മുതൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസിൽ നിരവധി മാറ്റങ്ങൾ വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഇതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നുണ്ട്. പുതിയ റിഡംഷൻ ഫീസ്, പുതുക്കിയ പലിശ നിരക്ക്, മറ്റു ഇടപാട് ചാർജുകൾ എന്നിവയിലാണ് മാറ്റം വരുന്നത്. നിലവിൽ നിരവധി ക്രെഡിറ്റ് കാർഡുകൾക്ക് ഇത്തരം മാറ്റങ്ങൾ വന്നു കഴിഞ്ഞു. എന്തെല്ലാമാണ് പുതിയ മാറ്റങ്ങളെന്ന് പരിശോധിക്കാം....
റിഡംഷൻ ഫീസ്.....
ആക്സിസ് ബാങ്ക് EDGE റിവാർഡുകൾക്കും മൈൽസിനും ഒരു റിഡംഷൻ ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നു. അതായത് ക്യാഷ് റിഡംഷനുകൾക്ക് 99 രൂപ (+18% GST) ചാർജ് ഈടാക്കും. മാത്രമല്ല മൈലേജ് പ്രോഗ്രാമുകളിലേക്ക് പോയിന്റുകൾ ട്രാൻസ്ഫർ ചെയ്യാൻ 199 രൂപയും (+18% GST) ഈടാക്കും.
ഏതെല്ലാം കാർഡുകൾക്കാണ് ഈ പുതിയ ചാർജുകൾ ബാധകമെന്ന് നോക്കാം....
- ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്
- സാംസങ് ആക്സിസ് ബാങ്ക് ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ്
- സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
- ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ്
- ആക്സിസ് ബാങ്ക് റിസേർവ് ക്രെഡിറ്റ് കാർഡ്

എന്നാൽ ആക്സിസ് ബാങ്ക് ഒളിമ്പസ്, ഹൊറിസോൺ തുടങ്ങിയ ക്രെഡിറ്റ് കാർഡുകൾക്ക് ഈ മാറ്റം ബാധകമല്ല. ഈ ഫീസുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് 2024 ഡിസംബർ 20ന് മുൻപായി പോയിന്റുകൾ റെഡീം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയും.
മറ്റു പ്രധാന മാറ്റങ്ങൾ എന്തെല്ലാം....
ആക്സിസ് ബാങ്ക് നിരവധി മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. എന്തെല്ലാം മാറ്റങ്ങളാണെന്ന് പരിശോധിക്കാം.
പലിശ നിരക്ക്: പ്രതിമാസ പലിശ നിരക്ക് 3.75 ശതമാനമാവും
പേയ്മെന്റ് നിരക്ക്: ഓട്ടോ ഡെബിറ്റ് റിവേഴ്സലുകൾക്കും ചെക്ക് റിട്ടേണുകൾക്കും 500 രൂപയും അതിൽ കൂടുതലുമുള്ള പേയ്മെന്റ് തുകയുടെ 2% ഫീസ് ഈടാക്കും.
ബ്രാഞ്ചുകളിലെ പണമിടപാടുകൾക്ക് 175 രൂപ അധികം ഈടാക്കും.
തവണകൾ നഷ്ടമായാൽ പിഴ ഈടാക്കും: തുടർച്ചയായ രണ്ട് സൈക്കിളുകളിൽ കുടിശ്ശികയുള്ള തുകയ്ക്ക് 100 രൂപ അധിക ചാർജ് ഈടാക്കും. കുടിശ്ശിക അടച്ച് തീർക്കുന്നതു വരെ ഈ ഫീസ് ബാധകമായിരിക്കും.
ഡൈനാമിക് കറൻസി കൺവേർഷൻ (DCC) മാർക്ക് അപ്പ്: 1.5 ശതമാനമായി പുതുക്കി.
വാടക ഇടപാട്: അതായത് ഓരോ ഫീസ് ഇടപാടുകൾക്കും 1% ഫീസ് ഈടാക്കും.
വിദ്യാഭ്യാസ പേയ്മെന്റുകൾ: ഇത്തരം ഇടപാടുകൾക്ക് 1% ചാർജ് ഈടാക്കും.
എത്രയാണ് ചിലവ് പരിധിയെന്ന് നോക്കാം....
- 10,000 രൂപയ്ക്ക് മുകളിലുള്ള വാലറ്റുകൾക്ക് 1% ഫീസ് ഈടാക്കും
- ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ 50,000 രൂപയിലധികമുള്ള ഇന്ധന ഇടപാടുകൾക്കും, 25,000 രൂപയിലധികമുള്ള യൂട്ടിലിറ്റി ഇടപാടുകൾക്കും, 10,000 രൂപയിലധികമുള്ള ഗെയിമിംഗ് ഇടപാടുകൾക്കും 1% ഫീസി ഈടാക്കും.
ആക്സിസ് ബാങ്കിനും സിറ്റി മൈഗ്രേറ്റഡ് ക്രെഡിറ്റ് കാർഡുകൾക്കും ഈ മാറ്റങ്ങൾക്ക് ബാധകമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications