റിട്ടയർമെന്റിനു ശേഷം സ്ഥിര വരുമാനം നിലയ്ക്കുന്നത് പലരുടെയും ജീവിതത്തെ താളം തെറ്റിക്കും. അതിനാൽതന്നെ, റിട്ടയർമെന്റ് ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. വിരമിക്കുമ്പോൾ സ്ഥിര വരുമാനം നേടാൻ നിക്ഷേപ പദ്ധതികളിൽ ചേരുന്നത് ഗുണം ചെയ്യും. ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ളതും എന്നാൽ ഉറപ്പുള്ള വരുമാനം നൽകുന്നതുമായ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർ ശ്രദ്ധ വയ്ക്കണം. സ്ഥിര നിക്ഷേപങ്ങൾ അവർക്കായുള്ള മികച്ച ഓപ്ഷനാണ്.
നിക്ഷേപങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമാണിത്. ഒരു നിശ്ചിത കാലയളവിൽ എഫ്ഡികൾ ഒരു നിശ്ചിത വരുമാനം വാഗ്‌ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 5 വർഷത്തെ സ്ഥിര നിക്ഷേപ കാലയളവിൽ 7.5 ശതമാനവും അതിനുമുകളിലും പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന മുൻനിര പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ പരിശോധിക്കാം. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്കുകൾ ബാധകമാണ്.

ആക്സിസ് ബാങ്ക് - 7.75%
ഡിസിബി ബാങ്ക് - 7.90%
ഫെഡറൽ ബാങ്ക് - 7.75%
എച്ച്ഡിഎഫ്സി ബാങ്ക് - 7.50%
ഐസിഐസിഐ ബാങ്ക് - 7.50%
ഇൻഡസ്ഇൻഡ് ബാങ്ക് - 7.75%
കരൂർ വൈശ്യ ബാങ്ക് - 7.50%
ആർബിഎൽ ബാങ്ക് - 7.60%
എസ്ബിഎം ബാങ്ക് - 8.25%
യെസ് ബാങ്ക് - 8.00%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - 7.50%
7-7.50 ശതമാനത്തിനും ഇടയിൽ പലിശ നൽകുന്ന ബാങ്കുകൾ
ബാങ്ക് ഓഫ് ബറോഡ - 7.40%
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 7.00%
കാനറ ബാങ്ക് - 7.20%
ഇന്ത്യൻ ഓവർസീസ് ബാങ്ക് - 7.00%
പഞ്ചാബ് നാഷണൽ ബാങ്ക് - 7.00%
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 7.00%
ഡിബിഎസ് ബാങ്ക് - 7.00%
ധനലക്ഷ്മി ബാങ്ക് - 7.10%
ഐഡിബിഐ ബാങ്ക് - 7.00%
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് - 7.25%
ജമ്മു ആൻഡ് കശ്മീർ ബാങ്ക് - 7.00%
കർണാടക ബാങ്ക് - 7.00%
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് - 7.00%
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യക്കാരായ വ്യക്തികൾക്ക് നിലവിലെ പലിശ നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താം. എൻആർഐ മുതിർന്ന പൗരന്മാർക്കും എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ വഴി ഇവയ്ക്ക് അർഹതയുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
