'സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടുമായി' ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ 4 മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ (Nifty 500 TRI) ആണ്. ഈ അവസരത്തിൽ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെ കാണാം.

 
'സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടുമായി' ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് — അറിയേണ്ടതെല്ലാം

1. ആഗോളവിപണികളിൽ അപ്രതീക്ഷിത സ്വാധീനം ചെലുത്തുന്ന ഓഹരികളിൽ (ഡിസ്റപ്റ്റർ) നിക്ഷേപം നടത്താൻ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിലൂടെ ഇന്ത്യൻ നിക്ഷേപകർക്ക് സാധിക്കും.

 

2. ഫണ്ടിന്റെ മൾട്ടി-സെക്ടർ, മൾട്ടി ക്യാപ് അസറ്റ് അലോക്കേഷൻ സ്ട്രാറ്റജി 'ഡിസ്റപ്റ്റർ' കമ്പനികൾക്കൊപ്പം 'അഡാപ്റ്റർ', 'എനേബ്ളർ' കമ്പനികൾക്കും ഗുണം ഉറപ്പാക്കും. വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമ്പോൾ പൊതുവേ മൂന്നു വിധത്തിലാണ് കമ്പനികളുടെ പ്രതികരണം. മാറ്റത്തിന്റെ ഇടനിലക്കാരാവുകയാണ് ആദ്യത്തേത്. ഇത്തരത്തിലുള്ള കമ്പനികൾ എനേബ്ളറായി അറിയപ്പെടും. സ്വന്തം നിലയിൽ ഭേദഗതി വരുത്തി മാറ്റത്തോട് പോസിറ്റീവായി പ്രതികരിക്കുന്നവർ അഡാപ്റ്റർമാരാണ്. പുതിയ സാഹചര്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത കമ്പനികൾ ഡിനയർ ഗണത്തിൽപ്പെടും.

3. വിദേശ നിക്ഷേപങ്ങളിൽ ഷ്രോഡർ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ശുപാർശകൾ സമർപ്പിക്കും.

4. ഡിസംബർ 4 മുതൽ 18 വരെയാണ് ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഓ) ലഭ്യമാവുക.

5. നിഫ്റ്റ് 500 ടിആർഐ സൂചിക അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി ഒരുങ്ങുന്നത്.

മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധപുലര്‍ത്തുന്ന ഈ പദ്ധതിയുടെ സവിശേഷത. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തില്‍ സമ്പത്തുണ്ടാക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതി ആശയങ്ങള്‍ ലഭ്യമാക്കാന്‍ ആക്‌സിസ് എഎംസി എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം പറഞ്ഞു.

Most Read: ലാബില്‍ 'വളര്‍ത്തിയെടുത്ത' കോഴിയിറച്ചി... ചരിത്രത്തിലാദ്യമായി 'കൃത്രിമ ഇറച്ചി' വില്‍പനയ്ക്കെത്തുന്നു; സിംഗപ്പൂരില്‍Most Read: ലാബില്‍ 'വളര്‍ത്തിയെടുത്ത' കോഴിയിറച്ചി... ചരിത്രത്തിലാദ്യമായി 'കൃത്രിമ ഇറച്ചി' വില്‍പനയ്ക്കെത്തുന്നു; സിംഗപ്പൂരില്‍

സാങ്കേതികവിദ്യയുടേയും പുതിയ നീക്കങ്ങളുടേയും ഫലമായി ലോകം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേട്ടങ്ങള്‍ നിക്ഷേപകര്‍ക്കും ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: axis bank
English summary

Axis Mutual Fund launches ‘Axis Special Situations Fund’

Axis Mutual Fund launches ‘Axis Special Situations Fund’. Read in Malayalam.
Story first published: Wednesday, December 2, 2020, 19:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X