കൊറോണയ്ക്ക് മരുന്നുമായി പതഞ്ജലി രംഗത്ത്. 'കൊറോണിൽ സ്വസാരി' എന്ന പേരിലാണ് പുതിയ മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് -19 ചികിത്സിക്കുള്ള ആയുർവേദ മരുന്ന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രോഗബാധിതരായ രോഗികൾക്ക് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലം ലഭിച്ചതായും കമ്പനി പറയുന്നു. കമ്പനി വികസിപ്പിച്ചെടുത്ത ഈ ആയുർവേദ മരുന്ന് ഉപയോഗിച്ചാൽ 3-14 ദിവസത്തിനുള്ളിൽ കോവിഡ് -19 രോഗികളെ സുഖപ്പെടുത്താൻ കഴിയുമെന്ന് പതഞ്ജലി ആയുർവേദ എംഡി ആചാര്യ ബാൽകൃഷ്ണൻ അവകാശപ്പെട്ടു.
രോഗം ഭേദമായി
നിയന്ത്രിത ക്ലിനിക്കൽ ട്രയലിനായി മൊത്തം 100 കൊറോണ വൈറസ് പോസിറ്റീവ് രോഗികളെയാണ് തിരഞ്ഞെടുത്തതെന്നും പതഞ്ജലി അവകാശപ്പെടുന്നു. പതഞ്ജലി ആയുർവേദ മരുന്നുകളുപയോഗിച്ച് 7 ദിവസത്തിനുള്ളിൽ കൊറോണ വൈറസ് അണുബാധയിൽ നിന്ന് 100% വീണ്ടെടുക്കൽ സാധ്യമാണെന്നാണ് പതഞ്ജലിയുടെ വാദം. മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഉടന തന്നെ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ ആരംഭിക്കുമെന്നും ആചാര്യ ബാൽകൃഷ്ണ പറഞ്ഞു.
കൊറോണ കിറ്റ്
ഈ മരുന്ന് കൂടുതൽ ഫലപ്രദമാക്കാൻ ഔഷധസസ്യങ്ങൾക്കൊപ്പം ചില ധാതുക്കളും ഉപയോഗിച്ചിട്ടുണ്ടെന്ന് ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. കൊറോണ കിറ്റ് എന്നറിയപ്പെടുന്ന ഈ മരുന്ന് 545 രൂപയ്ക്കാണ് ലഭിക്കുക. 30 ദിവസത്തേയ്ക്കുള്ള മരുന്നാണ് കിറ്റിലുള്ളത്. ഈ മരുന്ന് കിറ്റ് ഇപ്പോൾ എവിടെയും ലഭ്യമല്ല, ഒരാഴ്ചയ്ക്കുള്ളിൽ പതഞ്ജലി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് ബാബ രാംദേവ് പറഞ്ഞു.
2019 ഡിസംബർ മുതൽ ഞങ്ങൾ കൊറോണ മരുന്നുകളുടെ പരീക്ഷണം ആരംഭിച്ചിരുന്നുവെന്നും പതഞ്ജലി അവകാശപ്പെടുന്നു.
ആദ്യത്തെ ആയുർവേദ മരുന്ന്
കൊവിഡിനായുള്ള ആദ്യത്തെ ആയുർവേദ മരുന്നാണിതെന്നും കമ്പനി പറയുന്നു. മരുന്ന കഴിഞ്ഞ രോഗികളിൽ 3 ദിവസത്തിനുള്ളിൽ 69% രോഗികളും 7 ദിവസത്തിനുള്ളിൽ 100% രോഗികളും സുഖം പ്രാപിച്ചുവെന്ന് ബാബാ രാംദേവ് പറയുന്നു. ഇത് രോഗപ്രതിരോധ മരുന്നല്ലെന്നും കൊറോണ വൈറസ് രോഗത്തിനായുള്ള മരുന്നാണെന്നും ബാബ രാംദേവ് വ്യക്തമാക്കി. കൊറോണ കിറ്റ് വിതരണം ചെയ്യുന്നതിനായി ഒരു ആപ്പ് ആരംഭിക്കുമെന്നും ബാബ രാംദേവ് പറഞ്ഞു.
പരീക്ഷണ ഘട്ടം
നിയന്ത്രിത ക്ലിനിക്കൽ പരീക്ഷണങ്ങൾ ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സംയുക്തമായി നടത്തിയതായി പതഞ്ജലി അവകാശപ്പെട്ടു. കൊവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഒരു സംഘം ശാസ്ത്രജ്ഞരെ പുതുതായി നിയമിച്ചിരുന്നുവെന്നും കമ്പനി പറയുന്നു. മരുന്ന് കഴിച്ച ശേഷം, രോഗികൾ 3-14 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുകയും തുടർന്ന് പരിശോധനയിൽ നെഗറ്റീവ് ഫലം കാണിക്കുകയും ചെയ്തുവെന്നും അതിനാൽ, ആയുർവേദത്തിലൂടെ കൊവിഡ് ചികിത്സ സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കമ്പനി അവകാശപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications