കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സർക്കാരിന്റെ മുൻനിര പദ്ധതികളിലൊന്നായ ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗ (പിഎം-ജയ്) പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളിലെ കൊറോണ വൈറസ് ചികിത്സയും സൌജന്യമാക്കാൻ ദേശീയ ആരോഗ്യ അതോറിറ്റി തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും ലോക്ക് ഡൌൺ ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കിൽ, രാജ്യവ്യാപകമായി അടച്ചുപൂട്ടൽ നടപ്പാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
പുതിയ തീരുമാനം
എൻഎച്ച്‌എയുടെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ച്, ഒരു ആയുഷ്മാൻ ഭാരത് ഗുണഭോക്താവിന് കോവിഡ് -19 പരിശോധനകളും ചികിത്സയും സ്വകാര്യ ആശുപത്രികളിലും നടത്താവുന്നതാണ്. ഇത് തീർത്തും സൌജന്യമായിരിക്കും. കോവിഡ് -19 രോഗിയെ ഒരു സ്വകാര്യ ആശുപത്രിയിൽ ക്വാറൻറ് ചെയ്യേണ്ടിവന്നാലും പദ്ധതിയിൽ ഉൾപ്പെടുത്തും.
പദ്ധതിയുടെ പരിധി
ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി ആവശ്യമായ പാക്കേജുകൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംപാനൽഡ് ആശുപത്രികളിൽ കോവിഡ് -19 സ്ഥിരീകരിക്കുന്ന ഒന്നിലധികം പരിശോധനകൾ നടത്താനാണ് തീരുമാനം. വ്യക്തിക്ക് ഐസൊലേഷൻ ആവശ്യമാണെങ്കിൽ ഇവയും പദ്ധതിയുടെ പരിധിയിൽ വരും. എൻഎച്ച്‌എയുടെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ആയുഷ്മാൻ ഭാരത്
കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏതാണ്ട് 500നോട് അടുത്തായി. മരണസംഖ്യ ഒമ്പതായും ഉയർന്നു. 2018-ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് - ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്. ജനസംഖ്യയുടെ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. 10 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾ പദ്ധതിയിൽ അംഗങ്ങളാണ്.
അനുമതി
പാക്കേജുകൾ ഇന്ത്യയിലുടനീളം പ്രവർത്തനക്ഷമമാകുന്നതിന് എൻഎച്ച്‌എയ്ക്ക് ഭരണസമിതിയിൽ നിന്ന് അനുമതി ആവശ്യമാണ്. രണ്ട് ദിവസത്തിനുള്ളിൽ അടിയന്തിര അനുമതി തേടുമെന്നും. പാക്കേജുകൾ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേസമയം, 2020-21 സാമ്പത്തിക വർഷം മുതൽ ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാട്രി (എഎപി) സർക്കാർ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
