ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് എത്തിയോ? വിശ്രമത്തിനിടയിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ചികിത്സക്കായി സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പേടിക്കണ്ട, ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന നിങ്ങൾക്ക് കൈത്താങ്ങാവുന്നു. നിലവിൽ 5 ലക്ഷം രൂപയുടെ ഇൻഷൂറസ് കവറേജാണ് ആയുഷ്മാൻ ഭാരത് ഉറപ്പ് നൽകുന്നത്. എന്നാൽ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ കവറേജ് വിപുലീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. ഇതിലൂടെ പ്രായമായവരിൽ കണ്ടുവരുന്ന അൽഷിമേഴ്‌സ്, ഡിമെൻഷ്യ, ഹാർട്ട് ഫെയിലിയർ, കാൻസർ തുടങ്ങിയ അസുഖങ്ങളും ഉൾപ്പെടുന്നു.
വിദഗ്ദരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഹെൽത്ത് പാക്കേജുകൾ സ്ഥിരമായി വിശകലനം ചെയ്യുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട പ്രധാന ആരോഗ്യ പ്രശ്നങ്ങൾ സമിതി കണ്ടെത്തുകയും സമയബന്ധിതമായ ചികിത്സയ്ക്കായി പാക്കേജുകൾ വികസിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ 25ഓളം ഹെൽത്ത് പാക്കേജുകൾ ആയുഷ്മാൻ ഭാരതിനുണ്ട്. മാത്രമല്ല 67 കോടി ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകളും (എ.ബി.എച്ച്.എ) 42 കോടി ഹെൽത്ത് റെക്കോർഡുകളും ഉണ്ട്.
എന്താണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന?
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി യോജന 2018ലാണ് ആരംഭിച്ചത്. അതിനു ശേഷം 2021 സെപ്തംബർ 27-നാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ആരംഭിച്ചത്. മികച്ച ആരോഗ്യ പരിരക്ഷ നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് കെയറിനെ ലോകത്തിനു മുന്നിൽ ഉയർത്താനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് ഇത്. അഞ്ച് ലക്ഷം കവറേജ് പ്രധാനപ്പെട്ട എല്ലാതരം ചികിത്സയും ഉൾപ്പെടുന്നു.
ആരോഗ്യ പ്രശ്നങ്ങൾ
പ്രായമായവരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ദിനംപ്രതി നേരിടുന്നത്. പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളായ രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകൾ പ്രായമായവരിൽ സാധാരണയായി കണ്ടു വരുന്നു. സന്ധി വേദന, എല്ലുകൾക്ക് ബലക്ഷയം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പ്രായമായവരിൽ കണ്ടു വരുന്ന അസുഖങ്ങൾ.

മാനസികരമായ ബുദ്ധിമുട്ടുകളായ അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ അസുഖങ്ങളും വിഷാദം, ഉൽകണ്ഠ തുടങ്ങിയ അവസ്ഥകളും സാധാരണയായി ഇത്തരം പ്രായക്കാരിൽ കണ്ടു വരുന്നു.
നിരവധി പ്രശ്നങ്ങളാണ് പ്രായമായവരിൽ പ്രധാനമായും കാണുന്നത്. ഇത്തരം അസുഖങ്ങളെല്ലാം ഈ ഇൻഷൂറൻസ് കവറേജിൽ പരിഗണിക്കാൻ പ്ലാൻ ഇടുന്നു. ഇത് ശരിക്കും മികച്ച തീരുമാനം ആയിരിക്കും. കാരണം ഒരുപാട് അസുഖങ്ങൾ ചികിത്സകൾ എന്നതിനപ്പുറം സ്ഥിരമായി പ്രായമായവരിൽ സംഭവിക്കുന്ന അസുഖങ്ങളെയാണ് പ്രധാനമായും ചികിത്സിക്കേണ്ടത്.
പി.എം.ജെ.എ.വൈ ആനുകൂല്യങ്ങൾ
നിങ്ങളുടെ പേര് ഇന്ത്യയിലെ സാമൂഹിക- സാമ്പത്തിക ജാതി സെൻസസ് 2011 പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. എങ്കിൽ നിങ്ങൾക്കും ആയുഷ്മാൻ ഭാരതിന്റെ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) ഇന്ത്യയിലുടനീളമുള്ള ആരോഗ്യ സേവനങ്ങൾ നേടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നു. എന്തെല്ലാം ആനുകൂല്യങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് പരിശോധിക്കാം ;
- പരിശോധന, ചികിത്സ
- ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുന്നേയുള്ള പരിശോധന
- ഇന്റൻസീവ് കെയർ, നോൺ ഇന്റൻസീവ് കെയർ സേവനങ്ങൾ
- താമസ സൗകര്യം ഒരുക്കുന്നു
- മരുന്നുകൾ വിതരണം ചെയ്യുന്നു
- ഭക്ഷണം നൽകുന്നു
- ചികിത്സക്കിടെ വരുന്ന മറ്റു പ്രശ്നങ്ങളെ പരിഗണിക്കും
- ആശുപത്രി വാസത്തിനു ശേഷം 15 ദിവസം വരെ കെയർ നൽകുന്നു.
ഇതെല്ലാം ആയുഷ്മാൻ ഭാരത് സ്കീമിന്റെ പരിധിയിൽ വരുന്ന ആനുകൂല്യങ്ങളാണ്. അതായത് എല്ലാതരം ആരോഗ്യ പ്രശ്നങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ സ്കീം തയ്യാറാക്കിയത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
