ആയുഷ്മാൻ ഭാരത് സ്കീമിന്റെ ഹെൽത്ത് ഇൻഷൂറൻസ് ഇന്ത്യയിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പു നൽകുന്നതിനാൽ ഈ പദ്ധതിക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. പുതിയ വിവരങ്ങളനുസരിച്ച് അടുത്ത വർഷം മുതൽ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ( എ.ബി.എച്ച്.എ) കാർഡ് ഗൂഗിൾ വാലറ്റിൽ ലഭ്യമാകും. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റെടുത്ത ഈ കാര്യം ചികിത്സ ഉറപ്പാക്കുന്നത് കൂടുതൽ എളുപ്പമാക്കും.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ (എ.ബി.ഡി.എം) മേൽനോട്ടം വഹിക്കുന്ന ദേശീയ ആരോഗ്യ അതോറിറ്റി, ഈ പദ്ധതിയുടെ വളർച്ചക്കായി ഗൂഗിളിൻ്റെ ഗവേഷണ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ മാറ്റം വരുന്നത്. ഗൂഗിൾ തന്നെയാണ് ഈ വിവരം അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അത് പ്രകാരം 600 ദശലക്ഷത്തിലധികം എ.ബി.എച്ച്.എ കാർഡ് ഉടമകൾക്ക് സ്മാർട്ട്ഫോൺ വഴി അവരുടെ ഹെൽത്ത് കാർഡ് ആക്സസ് ചെയ്യാൻ സാധിക്കും.
എ.ബി.എച്ച്.എ ഹെൽത്ത് കാർഡ്
- നിങ്ങളുടെ ഹെൽത്ത് ഐഡി ഉപയോഗിച്ച് വ്യക്തികൾക്ക് ലാബ് ഫലങ്ങളും മറ്റു മെഡിക്കൽ രേഖകളും സുരക്ഷിതമായി എളുപ്പത്തിൽ പങ്കിടാനും സ്വീകരിക്കാനും കഴിയും.
- ഗൂഗിൾ വാലറ്റിൽ എ.ബി.എച്ച്.എ ഹെൽത്ത് കാർഡ് ചേർക്കുമ്പോഴോ ഉപയോഗിക്കുമ്പോഴോ ചില പ്രത്യേക ആരോഗ്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിംഗർപ്രിൻ്റ്, പിൻ അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാം.
- ഒരു വ്യക്തിയുടെ ആരോഗ്യ രേഖകൾ ഏകീകരിക്കുന്ന തിരിച്ചറിയൽ രേഖയായിട്ടാണ് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ഐഡി പ്രവർത്തിക്കുന്നത്. ഈ ഹെൽത്ത് കാർഡുകളിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് കെയർ സംവിധാനത്തെ കുറിച്ച് എല്ലാ ജനങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ ലക്ഷ്യം

ആധാറും ഡ്രൈവിംഗ് ലൈസൻസും
ആധാർ നമ്പറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടെങ്കിൽ സ്വയം രജിസ്ട്രേഷനിലൂടെ എ.ബി.എച്ച്.എ ഹെൽത്ത് കാർഡ് നമ്പർ സൃഷ്ടിക്കാൻ കഴിയും. ആധാർ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രർ ചെയ്യുന്നതെങ്കിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും പ്രധാനമാണ്.
എന്നാൽ ഒരു ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചാണ് എ.ബി.എച്ച്.എ ഹെൽത്ത് കാർഡ് നമ്പർ സൃഷ്ടിക്കുന്നതെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്, പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ രേഖകൾ ആവശ്യമാണ്.
ഒരു പി.എച്ച്.ആർ (പേഴ്സണൽ ഹെൽത്ത് റെക്കോർഡ്) ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു എ.ബി.എച്ച്.എ അഡ്രസ്സ് സൃഷ്ടിക്കപ്പെട്ടേക്കാം.
ഹെൽത്ത് ഐഡി
എ.ബി.എച്ച്.എ ഹെൽത്ത് ഐഡി കാർഡ് എന്നത് ഒരു വ്യക്തിയുടെ പൂർണ്ണ ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡൻ്റിഫിക്കേഷൻ നമ്പർ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഹെൽത്ത് കാർഡാണ്. ഇന്ത്യയിലെ ഓരോ പൗരനും സമഗ്രമായ ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് സൃഷ്‌ടിക്കാൻ ഈ കാർഡ് ലക്ഷ്യമിടുന്നു.
എ.ബി.എച്ച്.എ ഹെൽത്ത് കാർഡ് രാജ്യത്തുടനീളമുള്ള വ്യക്തികൾക്കുള്ള ഒരു ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ടാണ്. ചികിത്സ ആവശ്യമായി വരുമ്പോൾ ഓൺലൈൻ ആക്സസ് നേടാൻ സാധിക്കും. 14 അക്ക നമ്പർ അടങ്ങിയ ഒരു ഐഡി കാർഡാണ് എ.ബി.എച്ച്.എ ഹെൽത്ത് കാർഡിൽ ഉള്ളത്.
ഇന്ത്യയിൽ ഉടനീളം എല്ലാവർക്കും ഈ സൗകര്യം എത്തിക്കാനാണ് ഇപ്പോഴുള്ള ലക്ഷ്യം. ഗൂഗിൾ വാലറ്റിലൂടെ ഈ സൗകര്യം ലഭ്യമാകുന്നതോടെ സാധാരണയായി കാർഡ് നഷ്ടപ്പെട്ടു പോകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. മാത്രമല്ല ഇത് സുരക്ഷിതമായി ഫോണിൽ തന്നെ ലഭ്യമാകുന്നതാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications