ആയുഷ്മാൻ ഭാരത്; ആരോ​ഗ്യ ഇൻഷൂറസിന് നിങ്ങളും യോ​ഗ്യരാണോ? പരിശോധിക്കാം....

മുതിർന്ന പൗരൻമാർ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ആരോ​ഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോ​ഗ്യ യോജന (പി.എം.ജെ.എ.വൈ). ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷൂറൻസ് സ്കീമാണ് ആയുഷ്മാൻ ഭാരതിലൂടെ അവതരിപ്പിക്കുന്നത്. വലിയൊരു വിഭാ​ഗം ആളുകൾക്ക് എല്ലാ തരം ചികിത്സയും ഉറപ്പ് വരുത്താനായിട്ടാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ആരോ​ഗ്യ ചിലവുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും മുതിർന്ന പൗരൻമാർക്ക് കൃത്യമായ ചികിത്സകൾ ലഭിക്കാൻ സാധിക്കാറില്ല. നിരവധി ഇൻഷൂറൻസ് കമ്പനികൾ വിവിധ പോളിസികൾ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും പല കവറേജും വേറിട്ടതാണ്. എന്നാൽ ആയുഷ്മാൻ ഭാരത് സ്കീം പൂർണമായും 5 ലക്ഷത്തിന്റെ പരിരക്ഷ നൽകുന്നുണ്ട്. ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസിനായി എങ്ങനെ അപേക്ഷിക്കാം , യോഗ്യതാ മാനദണ്ഡങ്ങൾ, അതിൻ്റെ ആനുകൂല്യങ്ങൾ എങ്ങനെ എന്നെല്ലാം പരിശോധിക്കാം;

ആയുഷ്മാൻ ഭാരതിന്റെ മുതിർന്ന പൗരൻമാർക്കുള്ള ഇൻഷൂറൻസ്

ആരോഗ്യ ഇൻഷുറൻസ്, വൈദ്യചികിത്സകൾ, ശസ്ത്രക്രിയകൾ, ആശുപത്രിവാസങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. എല്ലാ തരം ആരോഗ്യ സേവനങ്ങൾക്കും പ്രതിവർഷം 5 ലക്ഷം വരെ കവറേജ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നു. ഈ കവറേജിലൂടെ മറ്റു സാമ്പത്തിക പ്രതിസന്ധകൾ നേരിടാതെ തന്നെ മുതിർന്ന പൗരൻമാർക്കുള്ള ചികിത്സ ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ്.

ആയുഷ്മാൻ ഭാരത്; ആരോ​ഗ്യ ഇൻഷൂറസിന് നിങ്ങളും യോ​ഗ്യരാണോ? പരിശോധിക്കാം....

ആയുഷ്മാനിൽ ചേരാനുള്ള യോ​ഗ്യതയെന്ത്?

സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്കുള്ള ആരോ​ഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് ആയുഷ്മാൻ ഭാരത് ലക്ഷ്യമിടുന്നത്. ഈ സ്കീമിനു കീഴിനുള്ള മുതിർന്ന പൗരൻമാർക്ക് എന്തെല്ലാം യോ​ഗ്യതയാണ് ആവശ്യമെന്ന് പരിശോധിക്കാം.

  • സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (SECC) 2011 ഡാറ്റ : ഈ ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കുടുംബങ്ങൾ ആയുഷ്മാൻ ഭാരത് സ്കീമിന് യോഗ്യരാണ്. ഈ ഡാറ്റാബേസ് അനുസരിച്ച് സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ ദാരിദ്ര്യത്തിൻ്റെയും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. ഇതുവഴി പരിരക്ഷയും ഉറപ്പാക്കാൻ സാധിക്കുന്നു.
  • പ്രത്യേക പ്രായപരിധിയില്ല : ഈ സ്കീം പ്രത്യേകം പ്രായ പരിധി വെച്ചിട്ടില്ല. അതായത് ഈ സ്കീമിൽ നിങ്ങളുടെ കുടുംബം യോ​ഗ്യരാണെങ്കിൽ അതിൽ ഉൾപ്പെടുന്ന മുതിർന്ന പൗരൻമാർക്കും ഈ സ്കീമിന്റെ ​ഗുണം പ്രയോജനപ്പെടുത്താൻ സാധിക്കും.
  • എല്ലായിടത്തും കവറേജുണ്ട്: എല്ലാ മേഖലകളിലും കവറേജ് ഉറപ്പാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ​ഗ്രാമത്തിലുള്ളവർക്കും ന​ഗരത്തിലുള്ളവർക്കും ഒരുപോലെ പ്രയോജനത്തിൽ കൊണ്ടു വരാം.

യോ​ഗ്യത എങ്ങനെ പരിശോധിക്കാം;

ആയുഷ്മാൻ ഭാരതിനു കീഴിൽ മുതിർന്ന പൗരൻമാരുടെ ആരോ​ഗ്യ ഇൻഷൂറൻസിനായി അപേക്ഷിക്കണം. അതിനു മുന്നോടിയായി നിങ്ങളും യോ​ഗ്യരാണോ എന്ന് ആദ്യം ഉറപ്പിക്കണം. അതിനായി ഈ കാര്യങ്ങൾ ചെയ്യാം;

1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക : www.pmjay.gov.in

2. 'ആം ഐ എലിജിബിൾ' എന്ന ഫീച്ചർ തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം നിങ്ങൾക്ക് ലഭിക്കുന്ന ഒ.ടി.പി ടൈപ്പ് ചെയ്യുക.

4. നിങ്ങളുടെ യോഗ്യത പരിശോധിക്കുക. അതായത് നിങ്ങളുടെ കുടുംബം SECC 2011 ഡാറ്റാബേസിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും സ്കീമിന് അർഹതയുണ്ടോ എന്നും വെബ്സൈറ്റ് വഴി നോക്കിയാൽ വ്യക്തമാവും.

ആയുഷ്മാൻ ഭാരതിൽ മുതിർന്ന പൗരൻമാർക്കുള്ള ഇൻഷൂറൻസിനായി അപേക്ഷിക്കാം

ആയുഷ്മാൻ ഭാരത് ഇ-കാർഡ് നേടൂ : ഈ കാർഡ് ഉണ്ടെങ്കിൽ പൈസരഹിത ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പാക്കാം. ഈ കാർഡിനായി പൊതു സേവന കേന്ദ്രം (CSC) വഴി അപേക്ഷിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ സമർപ്പിക്കുക : ആധാർ കാർഡ്, റേഷൻ കാർഡ്, SECC അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ (ബാധകമെങ്കിൽ) എന്നിവ സമർപ്പിക്കുക

എൻറോൾമെൻ്റ് പ്രക്രിയ പൂർത്തിയാക്കുക: എംപാനൽ ചെയ്ത ആശുപത്രിയിലോ CSC യിലെ ജീവനക്കാരോ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. പ്രക്രിയ പൂർത്തിയായാൽ ഈ-കാർഡ് ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X