70 വയസിനു മുകളിൽ പ്രായമുള്ളവരാണോ നിങ്ങൾ. എങ്കിൽ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനക്കു (എ.ബി.പി.എം.ജെ.എ.വൈ) കീഴിലുള്ള ആരോഗ്യ ഇൻഷൂറൻസിന് അർഹത നേടാം. 70 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് വരുമാനം നോക്കാതെ സർക്കാർ മുന്നോട്ട് വെച്ച ഈ ഇൻഷൂറൻസ് സ്കീമിന്റെ ഭാഗമാവാം. ഇത്തരത്തിൽ യോഗ്യത നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു പുതിയ പ്രത്യേക കാർഡും നൽകും.
2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് സ്കീം പ്രഖ്യാപിച്ചത്. രാജ്യത്തെ വയോജനങ്ങൾക്ക് മറ്റു വേർതിരിവുകൾ ഇല്ലാതെ തന്നെ ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷത്തോടെയാണ് ഈ ഇൻഷൂറൻസ് സ്കീം ആരംഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഇത് വലിയൊരു ആശ്വാസമാണ് നൽകുന്നത്. പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് സർക്കാർ ഉറപ്പ് നൽകുന്നത്.
നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. ഇത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണെന്ന് അറിയപ്പെടുന്നു. ഇതോടകം കോടിക്കണക്കിന് മുതിർന്ന പൗരൻമാർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. ഈ പദ്ധതിപ്രകാരം എല്ലാ തരം ചികിത്സാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് നൽകുന്നുണ്ട്.
മറ്റ് ആരോഗ്യ ഇൻഷുറൻസ്
ചില അവസരങ്ങളിൽ 70 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്ക് മറ്റു ഇൻഷൂറൻസ് സ്കീമുകളിൽ അംഗത്വം ഉണ്ടായേക്കാം. അതായത് സെൻട്രൽ ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സി.ജി.എച്ച്.എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന മുതിർന്ന പൗരന്മാർ ഉണ്ടാവാം. അവർക്ക് നിലവിലുള്ള സ്കീം തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ എ.ബി.പി.എം.ജെ.എ.വൈ തന്നെ തിരഞ്ഞെടുക്കാം.
മാത്രമല്ല ഏറ്റവും ആകർഷകമായ മറ്റൊരു കാര്യം എന്തെന്നാൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അല്ലെങ്കിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ള 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും ആയുഷ്മാൻ ഭാരത് സ്കീമിനു കീഴിലുള്ള ഇൻഷൂറൻസ് ലഭിക്കാൻ അർഹതയുണ്ട്.

എന്താണ് എ.ബി.പി.എം.ജെ.എ.വൈ പദ്ധതി
ഈ പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40% വരുന്ന 10.74 കോടി ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. അതിനു ശേഷം 2022 ജനുവരിയിലാണ് 10.74 കോടിയിൽ നിന്ന് 12 കോടി കുടുംബങ്ങളായി പരിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 37 ലക്ഷം ആശാ/എ.ഡബ്ല്യു.ഡബ്ല്യു/എ.ഡബ്ല്യു.എച്ച്. എന്നിവർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷാ നൽകാനുള്ള പദ്ധതിയിട്ടു. ഇത് വിജയകരമായി മുന്നോട്ട് പോയതിനു ശേഷമാണ് മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിക്കും തുടക്കമിട്ടത്.
ഇപ്പോൾ രാജ്യത്തുടനീളമുള്ള 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ സർക്കാർ ഉറപ്പാക്കിയിരിക്കുന്നു.
എ.ബി.പി.എം.ജെ.എ.വൈ അപേക്ഷിക്കുന്നത് എങ്ങനെ?
- ആദ്യം ഔദ്യോഗിക വെബ്സൈറ്റ് https://abdm.gov.in/ സന്ദർശിക്കുക
- അപേക്ഷിക്കേണ്ട വ്യക്തിയുടെ ആധാർ കാർഡോ റേഷൻ കാർഡോ പരിശോധിച്ചുറപ്പിച്ചിരിക്കണം
- ഇനി കുടുംബത്തിലെ അംഗങ്ങളുടെ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുക
- ശേഷം ഇ-കാർഡ് സ്വന്തമാക്കുക.
ഈ എ.ബി.പി.എം.ജെ.എ.വൈ കാർഡ് ഉപയോഗിച്ച് ആയുഷ്മാൻ ഭാരത് സ്കീം കവറേജ് ഉറപ്പാക്കാം.
എന്തെല്ലാം ആനുകൂല്യങ്ങളാണ് ഈ സ്കീമുകളിൽ ഉൾപ്പെടുന്നത്...
- മെഡിക്കൽ പരിശോധനകൾ, ചികിത്സ, എല്ലാം ഉൾപ്പെടുന്നു
- ആശുപത്രിയിൽ അഡ്മിറ്റാവുന്നതിനു മൂന്ന് ദിവസം മുമ്പ് വരെ കെയർ നൽകുന്നു
- മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും.
- നോൺ-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങൾ (ഐസിയു കെയർ)
- ഡയഗ്നോസ്റ്റിക്, ലബോറട്ടറി ആവശ്യങ്ങൾ
- മെഡിക്കൽ ഇംപ്ലാൻ്റുകൾ
- ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താമസവും ഭക്ഷണവും നൽകുന്നു
- ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെ തുടർ പരിചരണം നൽകുന്നു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications