ആയുഷ്മാൻ ഭാരതിന്റെ ഇൻഷൂറൻസിൽ അംഗമാണോ? ഇല്ലെങ്കിൽ ഉടൻ തന്നെ അക്കൗണ്ട് എടുത്തോളൂ... 2025 മുതൽ എ.ബി.എച്ച്.എ ഐഡി (ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്) ഗൂഗിൾ വാലറ്റിൽ ലഭ്യമാവുന്നു. ഈ നേട്ടം വലിയ മാറ്റത്തിന്റെ ആദ്യ പടിയായി കാണാം. ഗൂഗിൾ വാലറ്റിൽ ഹെൽത്ത് ഐഡി ലഭ്യമാവുന്നതോടെ കൈയിൽ എപ്പോഴും സൂക്ഷിക്കുകയോ ഐഡി നശിച്ചു പോവുകയോ ചെയ്യുന്നില്ല.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എ.ബി.ഡി.എം) മേൽനോട്ടം വഹിക്കുന്ന നാഷണൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ) ഈ സേവനം സാധ്യമാക്കുന്നതിന് ഗൂഗിളുമായി സഹകരിക്കുന്നു. ഗൂഗിൾ തന്നെയാണ് ഈ കാര്യം അവരുടെ ഒദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
"സാധാരണയായി 6 മാസത്തിനു ശേഷമായിരുന്നു ഓരോ ഹെൽത്ത് കാർഡും ഓരോരുത്തരുടേയും കൈവശം എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അതിന് 2 ആഴ്ച പോലും വേണ്ട. ഡിജിറ്റൽ ഹെൽത്ത് ഐഡികൾ തയ്യാറാക്കുന്ന അംഗീകൃത സ്ഥാപനമായ എക കെയറുമായി സഹകരിച്ച്, അടുത്ത വർഷം മുതൽ എ.ബി.എച്ച്.എ ഐഡി കാർഡുകൾ ഗൂഗിൾ വാലറ്റിൽ ലഭ്യമാകും. ഇത് വഴി 600 മില്യൺ എ.ബി.എച്ച്.എ ഐഡി കാർഡ് ഉള്ളവർക്ക് കാർഡുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മൊബൈൽ വഴി അറിയാൻ സാധിക്കുന്നു. എന്നാണ് ഗൂഗിൾ പോസ്റ്റിൽ വിശദമായി പറഞ്ഞത്.
എ.ബി.എച്ച്.എ ഹെൽത്ത് കാർഡ് ഗൂഗിൾ വാലറ്റിൽ വരുന്നതെന്തിന്?
ആളുകൾക്ക് ലാബ് ഫലങ്ങളും മെഡിക്കൽ റെക്കോർഡുകളും ഷെയർ ചെയ്യാനും സ്വീകരിക്കാനും കൂടുതൽ എളുപ്പമാക്കുന്നു.
ഗൂഗിൾ വാലറ്റിൽ കാർഡിന് സുരക്ഷ എങ്ങനെ ഉറപ്പാക്കാം?
ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി എ.ബി.എച്ച്.എ ഐഡി ഗൂഗിൾ വാലറ്റിൽ ചേർക്കുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഫിംഗർപ്രിൻ്റ്, പിൻ അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിക്കേണ്ടി വരും. ഈ സൗകര്യം മൂലം നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ മറ്റാർക്കും കാണാനോ ദുരുപയോഗം ചെയ്യാനോ സാധിക്കില്ല.

ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ)
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) യ്ക്ക് കീഴിൽ നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഒരു സംരംഭമാണ് എ.ബി.എച്ച്.എ. രാജ്യത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനായിട്ടാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പണം ഇല്ലാത്ത സമൂഹത്തിനും ഉയർന്ന ആരോഗ്യ പരിരക്ഷ എന്ന ആശയം വളരെ വലുതാണ്. ഒരു എ.ബി.എച്ച്.എ അക്കൗണ്ട് ഉപയോഗിച്ച്, നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ ഡിജിറ്റലായി സൂക്ഷിക്കുവാനും അവരുടെ എ.ബി.എച്ച്.എ ഐഡി ഉപയോഗിച്ച് അവ ആക്‌സസ് ചെയ്യാനും കഴിയും.
എ.ബി.എച്ച്.എ ഐഡി
എ.ബി.എച്ച്.എ ഐഡികൾ ഒരു 14 അക്ക നമ്പറാണ്. ഇത് നിങ്ങളുടെ ആധാറുമായോ മൊബൈൽ നമ്പറുമായോ ലിങ്ക് ചെയ്‌തിരിക്കുന്നു. നിങ്ങളുടെ എല്ലാ ആരോഗ്യ രേഖകളും എല്ലാ മെഡിക്കൽ ഹിസ്റ്ററിയും ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ആശുപത്രികളെ ഈ സംരംഭം വഴി ഡിജിറ്റലായി ബന്ധിപ്പിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഒരു ഹെൽത്ത് ഐഡി എങ്ങനെയാണ് ക്രിയേറ്റ് ചെയ്യുന്നതെന്ന് പരിശോധിക്കാം;
1. ആദ്യം എ.ബി.എച്ച്.എ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം "ക്രിയേറ്റ് എ.ബി.എച്ച്.എ നമ്പർ" തിരഞ്ഞെടുക്കുക.
2. ആധാർ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുക്കൂ. ശേഷം "നെക്സ്റ്റ്" ക്ലിക്ക് ചെയ്യുക.
3. തിരഞ്ഞെടുത്ത ഐഡി നമ്പർ കൊടുക്കുക. അറിയിപ്പ് ശ്രദ്ധയോടെ വായിക്കുക.
4. നിബന്ധനകൾ അംഗീകരിക്കൂ. ഒ.ടി.പി സമർപ്പിച്ച ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
5. നൽകിയിരിക്കുന്ന ഫോമിൽ കൃത്യമായ വിവരങ്ങൾ ഫിൽ ചെയ്യുക. ശേഷം സബ്മിറ്റ് കൊടുത്ത ശേഷം നിങ്ങളുടെ എ.ബി.എച്ച്.എ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാം.
ഈ കാർഡ് എന്തെല്ലാം ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്നു.
- നിങ്ങളുടെ ഹെൽത്ത് ഐഡി ഡിജിറ്റലായി സ്റ്റോർ ചെയ്യാനും ആക്‌സസ് ചെയ്യാനും കഴിയും
- ഇൻഷുറൻസ്, പൊതുജനാരോഗ്യ പരിപാടികൾ എന്നിവയുൾപ്പെടെ എല്ലാ ഹെൽത്ത് സ്കീമുകളും ഇതുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിനായി പേഴ്സണൽ ഹെൽത്ത് റെക്കോർഡ്സ് (PHR) ആപ്ലിക്കേഷനുകൾക്കായി സൈൻ അപ്പ് ചെയ്യാൻ എ.ബി.എച്ച്.എ അനുവദിക്കുന്നു.
- ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുൾപ്പെടെ എല്ലാ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിലും ഈ കാർഡ് ഉപയോഗിക്കാം.
- എല്ലാ ആരോഗ്യ സേവനങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാം
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications