വയോ ജനങ്ങൾക്കു വേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY). ഇതിന്റെ അടിസ്ഥാനത്തിൽ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആരോഗ്യ പരിരക്ഷ നൽകുന്നു. ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് ഇത്തരത്തിൽ പരിരക്ഷ ഉറപ്പാക്കി. പൊതു ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
ഓരോരുത്തരുടേയും സാമൂഹിക-സാമ്പത്തിക നില വേർതിരിച്ച് കാണാതെ സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. അതായത് ആരോഗ്യപ്രശ്നങ്ങൾക്ക് സമ്പന്നനെന്നോ ദരിദ്രനെന്നോ വേർതിരിവില്ല എന്നാണ് ഈ സ്കീമിലൂടെ ഉയർത്തിക്കാട്ടുന്നത്. 5 ലക്ഷം രൂപയാണ് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നത്. മാത്രമല്ല യോഗ്യത നേടിയവരുടെ കുടുംബത്തിനും ഈ പരിരക്ഷ ഉപയോഗിക്കാം.
എന്താണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി?
രാജ്യത്തെ ഓരോ മുതിർന്ന പൗരന്‍റെയും സുരക്ഷയ്ക്കായി ഭാരത സർക്കാർ രൂപീകരിച്ച പദ്ധതിയാണിത്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണിത്. ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ വിനിയോഗിക്കാവുന്നതാണ്. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു സാധിക്കാത്തതിനാൽ ഈ പദ്ധതി തീർച്ചയായും അവർക്കൊരു കൈത്താങ്ങ് ആയിരിക്കും.
പിഎംജെഎവൈ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
- പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ, ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും പരിരക്ഷയിൽ ഉൾപ്പെടുന്നു.
- ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍ , ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്‍റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.
- സര്‍ക്കാര്‍ ആശുപത്രിക്കു പുറമേ സ്വകാര്യ ആശുപത്രിയിലും ഈ പദ്ധതി പ്രകാരം പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നതായിരിക്കും
- ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും ഇതിലൂടെ സഹായം ലഭിക്കുന്നതായിരിക്കും
- കുടുംബത്തിന്‍റെ വലുപ്പം, പ്രായം അല്ലെങ്കിൽ ലിംഗത്വം എന്നിവ അടിസ്ഥാനമാക്കി നിയന്ത്രണം ഇല്ല.

പി.എം.ജെ.എ.വൈ യുടെ പ്രധാന മേന്മകള്‍
• കണ്‍സള്‍ട്ടേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍
• മെഡിസിനും അനുബന്ധ വസ്തുക്കളും
• അതി തീവ്ര പരിചരണ വിഭാഗം
• രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
• ഇംപ്ലാന്‍റേഷന്‍
• താമസ സൗകര്യം
• തുടര്‍ ചികിത്സ
ഇത്തരത്തിൽ ഈ പദ്ധതിക്കു കീഴിൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ പൂർണ പരിരക്ഷ നൽകാൻ ഇതിലൂടെ സാധിക്കും. പ്രൈവറ്റ് ആശുപത്രികൾ ഈടാക്കുന്ന കൊള്ള ലാഭത്തിൽ നിന്നും മോചനം നേടാൻ സാധിക്കും.
ആയുഷ്മാൻ ഭാരത് സ്കീം 50 കോടിയിലധികം വ്യക്തികൾക്ക് നൽകാൻ ലക്ഷ്യമിടുന്നുണ്ട് എന്നാൽ നഗര-ഗ്രാമീണ ജനസംഖ്യയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. അർബൻ ഏരിയയിൽ ഗാർഹിക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ, തൂപ്പുകാരും ശുചീകരണ തൊഴിലാളികളും, വീട്ടുജോലിക്കാർ, തയ്യൽക്കാർ തുടങ്ങിയ മേഖലകളിലെല്ലാം ജോലി ചെയ്യുന്നവർക്കും ഈ പരിരക്ഷ നൽകുന്നു.
വീടില്ലാത്ത കുടുംബങ്ങൾ, പ്രാകൃത ഗോത്ര വിഭാഗങ്ങൾ, കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നവർ അല്ലെങ്കിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവർ, താൽക്കാലിക ചുവരുകളും മേൽക്കൂരയുമുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾ, ശുചീകരണ ജോലികൾ ചെയ്യുന്ന കുടുംബങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾ തുടങ്ങിയ ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവർക്കും പരിരക്ഷ ഉറപ്പാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications