മുംബൈ: കൊവിഡ് ലോക്ക് ഡൗണും തുടരുന്ന പ്രതിസന്ധികളും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. രാജ്യം ഇപ്പോള്‍ ഔദ്യോഗികമായി തന്നെ സാമ്പത്തിക മാന്ദ്യത്തിലാണ്. അതേസമയം സാമ്പത്തിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
ബജാജ് ഓട്ടോ ലിമിറ്റഡ് ഒരു ട്രില്യണ്‍ വിപണി മൂലധന ക്ലബ്ബില്‍ എത്തി എന്നതാണ് അതില്‍ ഒന്ന്. രാജ്യത്ത് ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ വാഹന കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. വിശദാംശങ്ങള്‍...
വന്‍ നേട്ടം
ആഭ്യന്തര ഓഹരി വിപണികള്‍ വന്‍ നേട്ടം സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ബജാജ് ഓട്ടോ ലിമിറ്റഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ ഇന്ത്യയുടെ സ്വന്തം ബജാജും ഉണ്ടായിരിക്കും.
നാലാമത്തെ വാഹന കമ്പനി
ഒരു ട്രില്യണ്‍ ക്ലബ്ബില്‍ അനേകം ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. എന്നാല്‍ വാഹന നിര്‍മാതാക്കളില്‍ ബജാജിന് മുമ്പ് മൂന്ന് കമ്പനികളാണ് ഇടം പിടിച്ചിട്ടുള്ളത്. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് മറ്റ് വഹാന കമ്പനികള്‍.
ഓഹരി മൂല്യം
ഓഹരി മൂല്യത്തിലുണ്ടായ കുതിച്ചുകയറ്റമാണ് ബജാജ് ഓട്ടോ ലിമിറ്റഡിന് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്. ബജാജ് ഓട്ടോയുടെ ഓഹരി വില 3,459 രൂപ വരെ ആയി ഉയര്‍ന്നു. ബജാജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയാണിത്. ഇതോടെയാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് 1.01 ട്രില്യണ്‍ ആയത്.
നേട്ടത്തിന്റെ വര്‍ഷം
കൊവിഡ് പ്രശ്നങ്ങള്‍ മൊത്തത്തില്‍ വാഹന വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ബജാജിനെ അത്രകണ്ട് ബാധിച്ചില്ലെന്ന് പറയേണ്ടി വരും. ഈ വര്‍ഷം ഇതുവരെ ബജാജ് ഓഹരികള്‍ 8.3 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. കയറ്റുമതി മേഖലയിലും കമ്പനി ശക്തമായ സാന്നിധ്യമാണ്.
മഹാരാഷ്ട്രയിലെ പ്ലാന്റ്
ഇതിനിടെ മഹാരാഷ്ട്രയില്‍ പുതിയ മോര്‍ട്ടോര്‍ സൈക്കിള്‍ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ സര്‍ക്കാരുമായി ബജാജ് കരാറില്‍ ഒപ്പിടുകയും ചെയ്തു. 650 കോടി രൂപയുടെ നിര്‍മാണ പ്ലാന്റ് ആണ് ഒരുക്കുന്നത്. ഒരു വര്‍ഷം പത്ത് ലക്ഷം മോട്ടോര്‍ സൈക്കിളുകളാണ് ഇവിടെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രീമിയം മോട്ടോര്‍ സൈക്കിളികള്
പ്രീമിയം മോട്ടോര്‍ സൈക്കിളുകളായിരിക്കും ഈ പ്ലാന്റില്‍ നിര്‍മിക്കുക. കെടിഎം, ഹസ്ക്വര്‍ണ, ട്രയംഫ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ഇവിടെ നിര്‍മിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ പ്ലാന്റ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോട്ടോര്‍ സൈക്കിള്‍ വിപണി
വാഹന വിപണി കൊവിഡ് പ്രതിസന്ധിയില്‍ വലിയ വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഈ പ്രതിസന്ധി അത്ര രൂക്ഷമല്ല. ഡിമാന്‍ഡിലും കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications