ദില്ലി: കൊവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ഇന്ത്യയിലെ വാഹന മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തരക്കേടില്ലാത്ത നേട്ടമാണ് സൃഷ്ടിച്ചത്. ചിലര്‍ക്ക് നേരിടേണ്ടി വന്നത് ലാഭത്തിലെ ചെറിയ നഷ്ടം മാത്രമാണ്.
വാഹനവിപണിയിലെ വമ്പന്മാരായ ബജാജ് ഓട്ടോയും 2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മികച്ച നേട്ടം കൊയ്തു. ലാഭത്തില്‍ ചെറിയ കുതിപ്പേ ഉള്ളു എങ്കിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ വന്‍ കുതിപ്പ് തന്നെയാണ് നേടിയിട്ടുള്ളത്. പരിശോധിക്കാം...
അറ്റാദായത്തില്‍ രണ്ട് ശതമാനം
2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍, 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധയാണ് സ്വന്തമാക്കിയത്. 1,310 കോടി രൂപയായിരുന്നു കഴിഞ്ഞ തവണത്തെ അറ്റാദായം. ഇത്തവണ അത് 1,332 കോടി രൂപയായി.
വരുമാനത്തില്‍ കുതിപ്പ്
അറ്റാദായത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും, മൊത്തവരുമാനത്തില്‍ ബജാജ് ഓട്ടോ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനത്തിന്റെ കുതിപ്പാണ്. മൊത്തം 8,596 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 6,815.8 കോടി രൂപയായിരുന്നു.
ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റ്
ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഓഹരിയ്ക്കും 140 രൂപ എന്ന നിരക്കില്‍ ആയിരിക്കും ഡിവിഡന്റ് നല്‍കുക എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപയാണ് ബജാജ് ഓട്ടോയുടെ ഓഹരികളുടെ മുഖവില. അതായത് മുഖവിലയുടെ 1400 ശതമാനം ലാഭവിഹിതം ആണ് കമ്പനി ലാഭവിഹിതമായി നല്‍കുന്നത്.
ഇന്പുട് കോസ്റ്റ്
സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ ഇന്പുട് കോസ്റ്റുകളില് വലിയ വര്‍ദ്ധനയാണ് ഉണ്ടായത് എന്ന് കമ്പനി വിലയിരുത്തുന്നു. ഇത് 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും തുടങ്ങും എന്നാണ് വിലയിരുത്തല്‍. ലാഭത്തില്‍ കുറവ് വരാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്.
ക്യാഷ് സര്‍പ്ലൈസ്
2021 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ബജാജ് ഓട്ടോയുടെ സര്‍പ്ലസ് ക്യാഷും (മിച്ച പണം) ക്യാഷ് ഈക്വലന്റ്സും 17,989 കോടി രൂപയാണ്. 2020 മാര്‍ച്ച് 31 ലെ കണക്കില്‍ ഇത് 14,322 കോടി രൂപയായിരുന്നു. എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആഭ്യന്തര വിപണിയിലും മൊത്തം കയറ്റുമതിയിലും സ്പെയര്‍ പാര്‍ട്സ് ബിസിനസിലും ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
