മുംബൈ: രാജ്യത്ത് ഏറ്റവും വലിയ ടു വിലര്‍, ത്രീ വീലര്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ മഹാരാഷ്ട്രയില്‍ തങ്ങളുടെ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ചകനില്‍ 650 കോടി രൂപ ചെലവാക്കിയാണ് പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ ബജാജ് ഒരുങ്ങുന്നത്. 2023ഓടെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഹൈ-എന്‍ഡ് കെടിഎം, ഹുസ്ഖ്വര്ണ, ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണത്തിനും ചേതക് ഇലക്ട്രിക് സ്കൂട്ടറില്‍ ആരംഭിക്കുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ ക്രമീകരണത്തില്‍, ആവശ്യമായ അനുമതികള്‍, രജിസ്ട്രേഷനുകള്‍, അംഗീകാരങ്ങള്‍, ക്ലിയറന്‍സുകള്‍, ധനപരമായ ആനുകൂല്യങ്ങള്‍ എന്നിവ നേടുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബജാജ് ഓട്ടോയെ സഹായിക്കും.
അതേസമയം, കമ്പനിയുടെ മുഖ്യ എതിരാളികളായ ഹോണ്ടയും സുസൂക്കിയും വന്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന ഘട്ടത്തിലാണ് ബജാജിന്റെ പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഹീറോ മോട്ടോകോര്‍പ്പ് ഏഴ് വര്‍ഷത്തിനുള്ളില്‍ 10000 കോടിയുടെ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications