രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 29.7 ശതമാനം വര്‍ധിച്ച് 1,716.26 കോടി രൂപ രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലത്ത് 1,322.4 കോടി രൂപയായിരുന്നു അറ്റാദായം. സെപ്തംബര്‍ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്താല്‍ 43.74 ശതമാനം വര്‍ധനവ് ഡിസംബറില്‍ കമ്പനി കയ്യടക്കിയത് കാണാം. സെപ്തംബര്‍ പാദത്തില്‍ 1,193.97 കോടി രൂപയായിരുന്നു കമ്പനി കുറിച്ച അറ്റാദായം.
വരുമാനത്തിന്റെ കാര്യത്തിലും ബജാജ് ഓട്ടോ കുതിച്ചുച്ചാട്ടം നടത്തി. 8,909.88 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം; വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച 16.62 ശതമാനം. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 7,639.66 കോടി രൂപയായിരുന്നു ഇത്.

പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുന്‍പുള്ള കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 26.5 ശതമാനം വര്‍ധനവോടെ 1,730 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്. ഇതേസമയം, മാര്‍ജിന്‍ 150 ബേസിസ് പോയിന്റ് കൂടി 19.4 ശതമാനത്തിലെത്തി. കാര്യക്ഷമമായ പ്രവര്‍ത്തനവും മികവാര്‍ന്ന ഉത്പന്നനിരയുമാണ് മാര്‍ജിനെ സ്വാധീനിച്ചതെന്ന് ബജാജ് ഓട്ടോ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
2020 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം കമ്പനിയുടെ മിച്ചം പണം 16,891 കോടി രൂപ തൊട്ടിട്ടുണ്ട്. സെപ്തംബര്‍ പാദത്തില്‍ ഇത് 16,240 കോടി രൂപയും മാര്‍ച്ച് പാദത്തില്‍ 14,322 കോടി രൂപയുമായിരുന്നു.
വില്‍പ്പനയുടെ കാര്യമെടുത്താല്‍ ഡിസംബര്‍ പാദത്തില്‍ 13.06 ലക്ഷം വാഹന യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇതില്‍ 6.19 ലക്ഷം ആഭ്യന്തര വിപണിയിലും 6.87 ലക്ഷം യൂണിറ്റുകള്‍ വിദേശ വിപണികളിലും കമ്പനിയെത്തിച്ചു. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 12.02 ലക്ഷം യൂണിറ്റായിരുന്നു കമ്പനിയുടെ വില്‍പ്പന.
കണ്ടെയ്നറുകളുടെ ലഭ്യതക്കുറവുണ്ടായിട്ടും എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതി വില്‍പ്പനയാണ് പോയപാദത്തില്‍ കുറിച്ചതെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കി. കഴിഞ്ഞ ത്രൈമാസ പാദത്തിലെ വില്‍പ്പന മുന്‍നിര്‍ത്തി ആഭ്യന്തര ഇരുചക്ര വാഹന വിപണിയില്‍ ബജാജ് ഓട്ടോയുടെ വിഹിതം 17.5 ശതമാനത്തില്‍ നിന്നും 18.6 ശതമാനമായി ഉയര്‍ന്നതും കാണാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications