ബജാജ് ഡൊമിനാർ 250 മോഡൽ സ്വന്തമാക്കാം 17000 രൂപയോളം ഇളവിൽ; വിലകുറച്ച് കമ്പനി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ബൈക്കുകളുടെയും കാറുകളുടെയും വില ഉയരുകയാണ്. ഈ ഒരു ഘട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ ടൂ വീലർ നിർമാതാക്കളായ ബജാജ് അവരുടെ ബ്രാൻഡ് മോഡലുകളിലൊന്നായ ഡൊമിനാറിന് വില കുറച്ചിരിക്കുകയാണ്. ഡോമിനാർ 250 സിസി മോഡലിനാണ് ബജാജ് 17,000 രൂപയോളം കുറച്ചിരിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ 16,800 രൂപയാണ് ബജാജ് ഡൊമിനാറിന് വില കുറച്ചിരിക്കുന്നത്. അതായത് നേരത്തെ 1.71 ലക്ഷം രൂപയ്ക്ക് ലഭിച്ചിരുന്ന ബജാജ് ഡൊമിനാർ 250 ഇനി മുതൽ സ്വന്തമാക്കണേൽ 1.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതി. വില കുറച്ചെങ്കിലും മോഡലിൽ യാതൊരു മാറ്റവുമില്ലാതെയാകും ഡൊമിനാർ ഉപഭോക്താക്കളിലേക്ക് എത്തുക.
എന്നാൽ ഇതുവരെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമായിരുന്ന 250 പതിപ്പ് ഇനിമുതൽ രണ്ട് നിറങ്ങളിൽ മാത്രമാകും തെരഞ്ഞെടുക്കാനാവുക. ഡൊമിനാർ 250 കാന്യോൺ റെഡ്, ചാർക്കോൾ ബ്ലാക്ക്, അറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നിവ വാഗ്ദാനം ചെയ്തിരുന്നു. വില കുറഞ്ഞതോടെ ഉത്പാദനം കാനിയൻ റെഡ്, ചാർക്കോൾ ബ്ലാക്ക് എന്നിവയിലേക്ക് ചുരുങ്ങി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
