ദില്ലി: രണ്ട് സുപ്രധാന ഇന്ത്യന്‍ കമ്പനികളാണ് ബജാജും മഹീന്ദ്രയും വാഹന നിര്‍മാണ മേഖലയിലെ വമ്പന്മാരാണ് ഇവര്‍. എന്നാല്‍ ഇന്ന്, മറ്റ് പല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബജാജും മഹീന്ദ്രയും ഒന്നിച്ചുള്ള പുത്തന്‍ പദ്ധതിയെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. രണ്ട് കമ്പനികളുടേയും ഉപകമ്പനികളാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...
ആയിരം കോടി
ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡും ആണ് പുത്തന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോജിസ്റ്റിക് ഒപ്റ്റിമൈസേഷനും ഔട്ട്സോഴ്സിങ് അറേഞ്ച്മെന്റിനും വേണ്ടിയുള്ളതാണ് ഈ കരാര്‍. അഞ്ച് വര്‍ഷത്തേക്കുള്ള ഈ കരാര്‍ ആയിരം കോടി രൂപയുടേതാണ്.
ബജാജ് ഇലക്ട്രിക്കല്‍സിന്റെ
ബജാജ് ഇലക്ട്രിക്കല്‍സിന്റെ സമ്പൂര്‍ണ ലോജിസ്റ്റിക്സ കാര്യങ്ങളുടേയും എന്‍ഡ് ടു എന്‍ഡ് റീ ഡിസൈനിങ്ങും ഔട്ട്സോഴ്സിങും മഹീന്ദ്ര ലോജിസ്റ്റിക്സ് വഴി ആയിരിക്കും. ഇതുവഴി ബജാജ് ഇലക്ട്രിക്കല്‍സിന് മെച്ചപ്പെട്ട സേവന നിലവാരം കൈവരിക്കാനും ലോജിസ്റ്റിക്സ് ചെലവ് 25 ശതമാനം ലാഭിക്കാനും സാധിക്കും.
എല്ലാ സംവിധാനങ്ങളും
ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലോജിസ്റ്റിക് കാര്യങ്ങള്‍ക്കായി എല്ലാ സംവിധാനങ്ങളും മഹീന്ദ്ര ലോജിസ്റ്റിക്സ് ഒരുക്കിയിട്ടുണ്ട്. സംഭരണത്തിനും ചരക്ക് നീക്കത്തിനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
മെഗാ വെയര്‍ഹൗസുകള്‍
ലോജിസ്റ്റിക്സ് ശൃംഖയുടെ കേന്ദ്രത്തില്‍ രണ്ട് മെഗാ വെയര്‍ ഹൗസുകളും ഒരുക്കിയിട്ടുണ്ട്. ദില്ലിയിലും മുംബൈയിലും ആയിരിക്കും ഇത്. ആധുനിക സാങ്കേതിക വിദ്യകളും ഓട്ടൊമേഷനും എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ മെഗാ വെയര്‍ ഹൗസുകള്‍.
രണ്ട് കൂട്ടര്‍ക്കും നേട്ടം
ബജാജിനും മഹീന്ദ്രയ്ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്നതാണ് ഈ കരാര്‍. ലോജിസ്റ്റിക്സ് ചെലവുകളില്‍ ബജാജ് ഇലക്ട്രിക്കല്‍സിന് ലാഭിക്കാനാകുന്നത് 25 ശതമാനം ആണ്. ഇത് ചെറിയ തുകയാവില്ലെന്ന് ഊഹിക്കാവുന്നതാണ്. മഹീന്ദ്ര ലോജിസ്റ്റിക്സിനെ സംബന്ധിച്ച് ബജാജിനെ പോലെ ഒരു ക്ലയിന്റിനെ കിട്ടുന്നതും ഏറെ ഗുണകരമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
