ഹരിത വ്യാവസായിക വിപ്ലവത്തിനായുള്ള പദ്ധതിയുടെ ഭാഗമായി 2030 മുതൽ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വാഹന വിൽപ്പന നിരോധിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കി. വിശാലമായ ഈ പദ്ധതികൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി 12 ബില്യൺ പൗണ്ട് (13.4 ബില്യൺ യൂറോ, 15.9 ബില്യൺ ഡോളർ) നീക്കിവച്ചിട്ടുണ്ട്.
പദ്ധതികൾ
ഇത് 250,000 തൊഴിലവസരങ്ങൾ സുരക്ഷിതമാക്കുമെന്നും 2050 ഓടെ യുകെ കാർബൺ ന്യൂട്രൽ ആകാനുള്ള ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, ഗതാഗതം, വൈദ്യുതി, വീടുകൾ എന്നിവയ്ക്കുള്ള ഹൈഡ്രജൻ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം 10 വർഷത്തിനുള്ളിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി നാലിരട്ടിയാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ലോകനേതാവാക്കും
സീറോ-എമിഷൻ പൊതുഗതാഗതത്തിലും സീറോ-എമിഷൻ വിമാനങ്ങളെയും കപ്പലുകളെയും കുറിച്ചുള്ള ഗവേഷണങ്ങൾക്കൊപ്പം സൈക്ലിംഗും നടത്തവും കൂടുതൽ ആകർഷകമാക്കാനും നിക്ഷേപം നടത്തും. കാർബൺ ക്യാപ്‌ചർ സാങ്കേതികവിദ്യയിൽ ബ്രിട്ടനെ "ലോകനേതാവായി" മാറ്റാനും ലണ്ടൻ നഗരത്തെ "ഹരിത ധനകാര്യത്തിന്റെ ആഗോള കേന്ദ്രമായി" മാറ്റാനുമുള്ള ലക്ഷ്യങ്ങളും പദ്ധതികളിൽ അടങ്ങിയിരിക്കുന്നു.
വകയിരുത്തലുകൾ
വലുതും ചെറുതുമായ ആണവ നിലയങ്ങളും പുതിയ നൂതന മോഡുലാർ റിയാക്ടറുകളും വികസിപ്പിക്കുന്നതിന് സർക്കാർ 525 ദശലക്ഷം പൗണ്ട് ചെലവഴിക്കും. ബ്രിട്ടനിലെ പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും മഹാമാരി വരുത്തിയ ചില സാമ്പത്തിക നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ഈ നിർദേശങ്ങൾ സഹായിക്കുമെന്ന് ജോൺസൺ പ്രതീക്ഷിക്കുന്നു.
2050ൽ
അടുത്ത ഡിസംബറിൽ യുകെ ആഗോള കാലാവസ്ഥാ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനു മുന്നോടിയായാണ് പുതിയ പദ്ധതികൾ. ബോറിസ് ജോൺസണിന്റെ ഈ 10 പദ്ധതികൾ ലക്ഷക്കണക്കിന് ഹരിത ജോലികൾ സൃഷ്ടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും. അതേസമയം 2050ഓടെ പെട്രോൾ, ഡീസൽ കാറുകളെ പൂർണമായും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ
പുതിയ പദ്ധതികൾ പ്രകാരം, ഇംഗ്ലണ്ടിലുടനീളമുള്ള വീടുകളിലും തെരുവുകളിലും ഇലക്ട്രിക് വാഹന ചാർജ് പോയിന്റുകൾ വികസിപ്പിക്കുന്നതിന് 1.3 ബില്യൺ പൗണ്ട് നിക്ഷേപിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ വികസനത്തിനും ഉൽപാദനത്തിനുമായി 500 ദശലക്ഷം പൗണ്ട് ചെലവഴിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications