ഇന്ത്യൻ ഓഹരി വിപണി ഇന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഇടിഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി അമേരിക്കയെ മാന്ദ്യത്തിലേക്ക് നയിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യൻ വിപണിയിലും തളർച്ച. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 30 ഓഹരികളുള്ള ബി.എസ്.ഇ സെൻസെക്സ് 346.23 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 73,768.94 എന്ന നിലയിലെത്തി. എൻ.എസ്.ഇ നിഫ്റ്റി 124.80 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,335.50 എന്ന നിലയിലെത്തി.
ബന്ധൻ ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ ഇടിയുന്നു. ഈ ഓഹരികളെല്ലാം 3 ശതമാനത്തിലധികം ഇടിഞ്ഞു. നിങ്ങളും ഇവ വാങ്ങിയിട്ടുണ്ടോ? ട്രംപിൻ്റെ താരിഫ് നയങ്ങളാണ് വിവിധ ഓഹരികൾക്ക് ഇപ്പോൾ ഭീഷണിയാവുന്നത്. നിലവിൽ ഓരോ ഓഹരികളുടെ പ്രകടനത്തെ കുറിച്ചും വിശദമായി അറിയാം...
1. ബന്ധൻ ബാങ്ക് ഓഹരികൾ...
ബന്ധൻ ബാങ്ക് ഓഹരികൾ നിലവിൽ 5.58% ഇടിയുന്നുണ്ട്. രാവിലെ 144.10 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതിൽ നിന്നും ഇടിഞ്ഞ് ഇപ്പോൾ 139.65 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഇടിവ് പ്രകാരം ഈ ഓഹരികൾ വാങ്ങാൻ സാധിക്കുമോ? 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായിരുന്ന 222.30 രൂപയെ അപേക്ഷിച്ച് ഏറെ താഴെയാണ് ഇന്നത്തെ വ്യാപാരം.
ബന്ധൻ ബാങ്കിൻ്റെ മൂന്നാം പാദത്തിലെ പ്രകടനം...
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 42% കുറഞ്ഞ് 426 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 733 കോടി രൂപയായിരുന്നു. കിട്ടാക്കടം കുറയ്ക്കുന്നതിനുള്ള നീക്കിയിരിപ്പ് കൂടിയതും ചെലവുകൾ കൂടിയതുമാണ് അറ്റാദായം കുറയാൻ കാരണമായത്.
കൂടാതെ, ബാങ്കിന്റെ മൈക്രോഫിനാൻസ് വിഭാഗം അതിന്റെ വരുമാനത്തിൽ സമ്മർദ്ദം ചെലുത്തി. അതോടെ ഈ പാദത്തിൽ 1196 കോടി രൂപയുടെ പുതിയ നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 752 കോടി രൂപയായിരുന്നു നഷ്ടം. അതായത് മൊത്തം നഷ്ടം 1394 കോടി രൂപയിൽ നിന്ന് 1621 കോടി രൂപയായി.
കഴിഞ്ഞ ദിവസങ്ങളിലും ബന്ധൻ ബാങ്കിന്റെ ഓഹരി നഷ്ടത്തിലായിരുന്നു. ഇന്നലെ 147.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 9% ത്തിലധികം ഇടിഞ്ഞു, കഴിഞ്ഞ ആറ് മാസത്തിനിടെ 32% ത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബന്ധൻ ബാങ്കിന്റെ ഓഹരി വില 30% ത്തിലധികം ഇടിഞ്ഞു. ബാങ്കിൻ്റെ മൊത്തം വരുമാനം 5,478.73 കോടിയാണ്.

2. എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ...
എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞ് 517.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ 530.20 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പക്ഷേ പെട്ടെന്നായിരുന്നു താഴേക്ക് വീണത്. ഇന്നലെ 538.85 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 755.00 രൂപയാണ്. അതായത് ഓഹരികൾക്ക് ഇപ്പോഴും വീഴ്ചയാണ്.
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ എയു സ്മോൾ ഫിനാൻസ് ബാങ്ക് അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 41 ശതമാനം വർധനവ് രേഖപ്പെടുത്തി 528 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്ത വായ്പാ പോർട്ട്ഫോളിയോ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12.9 ശതമാനം വർധിച്ച് 1,08,921 കോടി രൂപയായി. എന്നാൽ ഇതിൽ 90 ശതമാനവും സുരക്ഷിത വായ്പകളാണ്. നിലവിലെ കണക്ക് പ്രകാരം ബാങ്കിൻ്റെ മൊത്തം വരുമാനം 4,113.48 കോടിയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ 6 മാസത്തിനിടെ 27.99% ഓഹരികളാണ് ഇടിഞ്ഞത്.
3. സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ.....
ഇന്നത്തെ വ്യാപാരത്തകർച്ചയിൽ അകപ്പെട്ട് സിറ്റി യൂണിയൻ ബാങ്ക് ഓഹരികളും. ഇന്ന് ഈ ഓഹരികൾ 4.81% ഇടിഞ്ഞു 147.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ ബി.എസ്.ഇയിൽ 153.55 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചിട്ടില്ല, കാരണം ഇന്നലെ 154.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചയിലെ ഏറ്റവും വലിയ വിലയായിരുന്ന 187.80 രൂപയേ അപേക്ഷിച്ച് ഇന്നത്തെ വ്യാപാരം അൽപം നിരാശയിലാണ്.
തമിഴ്നാട് ആസ്ഥാനമായുള്ള സിറ്റി യൂണിയൻ ബാങ്കിന്റെ 2024-25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ അറ്റാദായം 13% വർധിച്ച് 286 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തിൽ ലാഭം 836 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭം 761 കോടിയായിരുന്നു. അതായത് 10% വളർച്ചയാണ് ഉണ്ടായത്.
മൂന്നാം പാദത്തിൽ ബാങ്കിൻ്റെ അറ്റ പലിശ വരുമാനം (NII) 588 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 515 കോടി രൂപയായിരുന്നു, അതായത് ഒരു വർഷം കൊണ്ട് 14% വളർച്ച രേഖപ്പെടുത്തി. നിലവിലെ കണക്ക് പ്രകാരം മൊത്തം വരുമാനം 1,478.74 കോടിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
